The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by , 2018-12-16 06:38:58

constitution book cmbnd

constitution book cmbnd

കേരള സർക്കാർ

ഭരണഘടനയിലേക്ക്
ഒരു കിളിവാതിൽ

‘തമസ�ോ മാ ജ്യോതിർഗ്ഗമയ’ പുസ്തകം 1
ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്ക്

ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ്





ക്കുന്നത്. ഭരണഘടനാമൂല്യങ്ങളും ഭരണഘടന പൗരർക്കു നല്കുന്ന അവ
കാശങ്ങളും നീതിയുമെല്ലാം ഉറപ്പാക്കാനുള്ള കടമ മേല്പറഞ്ഞ എല്ലാ സ്ഥാ
പനങ്ങൾക്കുമുണ്ട്. രാജ്യത്തു പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളും
ജീവിക്കുന്ന ഓര�ോ വ്യക്തിയും ഭരണഘടന അനുശാസിക്കുന്ന തത്ത്വങ്ങൾ
പാലിക്കാൻ ബാദ്ധ്യസ്ഥരാണ്.

നമ്മുടെ ഓര�ോ പ്രവൃത്തിയുടെയും ആധാരമായി വർത്തിക്കേണ്ട ഭരണഘ
ടനയെക്കുറിച്ച് സാക്ഷരരിലും വിദ്യാസമ്പന്നരിലുംതന്നെ നല്ലൊരുപങ്കും
അജ്ഞരാണ്. അതിന്റെ പ്രതിസന്ധികൾ നാം അടിക്കടി നേരിടുന്നുമു
ണ്ട്. രാജ്യത്തെമ്പാടും ഇന്നു കാണുന്ന നിരവധി നിയമലംഘനങ്ങൾക്കും
അവകാശധ്വംസനങ്ങൾക്കും ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും അതി
ക്രമങ്ങൾക്കും കാരണം നമ്മുടെ ഭരണഘടനാമൂല്യങ്ങളെയും നിയമസംഹി
തകളെയും പൗരാവകാശങ്ങളെയും പൗരരുടെ ഉത്തരവാദിത്തങ്ങളെയും
പറ്റിയുള്ള അജ്ഞതയാണ്. ഈ സാഹചര്യം മാറിയാലേ രാജ്യം ആധുനി
കസമൂഹമായി, ഒരു നല്ല പൗരസമൂഹമായി പരിണമിക്കുകയുള്ളൂ.

രാജ്യത്തെ എല്ലാ പൗരർക്കും ഭരണഘടനാസാക്ഷരത ഉറപ്പാക്കേണ്ടത്
സമൂഹവികാസത്തിന് അനിവാര്യമാണ്. അതിനു മാതൃക സൃഷ്ടിക്കാൻ കഴി
യുന്നത് തീർച്ചയായും സമ്പൂർണ്ണസാക്ഷരമായ കേരളസംസ്ഥാനത്തിനാണ്.
വരുംതലമുറയെ ഭരണഘടനാബ�ോധമുള്ള ഉത്തമപൗരരാക്കി വളർത്തിയെ
ടുക്കാനുള്ള ശ്രമത്തിനു സംസ്ഥാനസർക്കാർ തുടക്കം കുറിക്കുകയാണ്.

സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ഭരണഘടനയുടെ ബാലപാഠം എന്ന
നിലയിൽ അടിസ്ഥാനതത്വങ്ങളും മൂല്യങ്ങളും ലളിതമായി പരിചയപ്പെടു
ത്തുന്ന ഒരു ലഘുപുസ്തകം പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചത്
ഈ പശ്ചാത്തലത്തിലാണ്. ഇത് ഭരണഘടനയിലേക്കുള്ള ഒരു കിളിവാ
തിൽ മാത്രമാണ്. ഭരണഘടന വായിക്കാനും ഹൃദിസ്ഥമാക്കാനും അതിലെ
മഹത്തായ പൗരധർമ്മങ്ങളും അവകാശങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചു
ജീവിക്കുന്ന ഉത്തമപൗരരായി വളരാനും അതിലൂടെ കേരളം ഒരു നല്ല പൗര
സമൂഹമായി വികസിക്കാനും പ്രേരണയാകാവുന്ന ഈ ലഘുപുസ്തകം സസ
ന്തോഷം പുതുതലമുറയ്ക്കായി സമർപ്പിക്കുന്നു.

തിരുവനന്തപുരം പിണറായി വിജയൻ
23-11-2018 മുഖ്യമന്ത്രി





ഭരണഘടനയിലേക്ക്
ഒരു കിളിവാതിൽ

നാമെല്ലാം രാജ്യത്തെ നിയമങ്ങൾ അനുസരിച്ചാണല്ലോ ജീവിക്കുന്നത്.

നമ്മുടെ അവകാശങ്ങളും ജീവനും സ്വത്തുമെല്ലാം സംരക്ഷിക്കുന്നതു നിയമ
വാഴ്ചയാണ്. ഇന്ത്യയിലെ നിയമവാഴ്ചയുടെ അടിത്തറയാണ് ഭരണഘടന.
രാഷ്ട്രത്തിന്റെ രൂപവത്ക്കരണം, ഘടന, നിലനില്പ് എന്നിവ സംബന്ധിച്ച
പ്രഖ്യാപിത സംഹിതയാണത്. ജനതയുടെ അവകാശങ്ങളും ഉത്തരവാദി
ത്തങ്ങളും നിർണ്ണയിക്കുന്നത് ഭരണഘടനയാണ്. രാജ്യത്തിന്റെ ഭരണസം
വിധാനം, നിയമനിർമ്മാണസ്ഥാപനങ്ങൾ, നീതിന്യായക്കോടതികൾ തുട
ങ്ങിയവ പ്രവർത്തിക്കുന്നതും ഭരണഘടന അനുശാസിക്കുന്ന തരത്തിലാണ്.

ഭരണഘടനയുടെ ലക്ഷ്യം
നമ്മുടെ രാജ്യത്തെ നിയമക്രമവ്യവസ്ഥയുടെ അടിസ്ഥാനം ഭരണഘടന
യാണെന്നു പറഞ്ഞല്ലോ. ജനതയുടെ ജീവിതക്രമത്തിന്റെ ദിശാസൂചികയും
സാമൂഹികപുര�ോഗതിക്കുള്ള ഉപകരണവും അതുതന്നെ. അവകാശസംരക്ഷ
ണത്തിനുള്ള പ്രമാണമായും നീതിന്യായ മാർഗരേഖയായും പ്രവർത്തിക്കു
ന്നതും ഭരണഘടനയാണ്. രാഷ്ട്രനിർമ്മാണമാർഗ്ഗദർശകസംഹിതയായി
പ്രവർത്തിക്കുക എന്നതാണ് ഭരണഘടനയുടെ ലക്ഷ്യം.
ഇന്ത്യയുടെ ഭരണഘടനയുടെ ചരിത്രം
ഇന്ത്യയുടെ ഇന്നലെയുടെ പിൻതുടർച്ചയും നാളെയുടെ മാർഗസൂചകവുമാണ്
ഭരണഘടന. സ്വാതന്ത്ര്യസമരത്തിന്റെ ഉത്പന്നമാണത്. രാജ്യത്തെ സാമൂ
ഹികനവ�ോത്ഥാനപ്രസ്ഥാനത്തിന്റെയും പുര�ോഗമനപ്രവർത്തനങ്ങളുടെയും
പ്രതിഫലനം ഭരണഘടനയിലുണ്ട്. ജനങ്ങളുടെ സ്വദേശാഭിമാനത്തിന്റെ







11

ഘടനാനിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം
ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമു
ക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”

ഇതാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖവാക്യം അഥവാ ‘പ്രീയാം
ബിൾ’. ഇതിൽ അടിവര ഇട്ട പദങ്ങൾ 1976 ൽ 42-ാം ഭരണഘടനാഭേദഗ
തിയിലൂടെ മുഖവാചകത്തിൽ ചേർത്തതും 1977 ജനുവരി മൂന്നിന് വിജ്ഞാ
പനത്തിലൂടെ നിലവിൽ വന്നതുമായ ഘടകങ്ങളാണ്. രാഷ്ട്രനിർവചനത്തെ
സൂചിപ്പിക്കുന്ന മതനിരപേക്ഷത, സമത്വം എന്നീ പ്രയ�ോഗങ്ങൾ 1949 ൽ
ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും ഭരണഘടനാനിർമാണസഭയിൽ അംഗീക
രിച്ച നിലപാടുപ്രകാരം അന്ന് ഉൾപ്പെടുത്താതെ ഭാവിയിൽ സ്വീകരിക്കുമെ
ങ്കിൽ ഉൾപ്പെടുത്താവുന്നത് എന്നു നിർദേശിക്കപ്പെട്ടവയാണ്.







15

ന്ത്ര്യം, ഇന്ത്യൻ ഭൂപ്രദേശത്തെവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം,
വാണിജ്യം, വ്യാപാരം, സംരംഭം ഉൾപ്പെടെ ത�ൊഴില�ോ ഏതെങ്കിലും
അതിജീവനമാർഗമ�ോ അവലംബിക്കുന്നതിനുള്ള സ്വാതന്ത്യം എന്നിവ ഉൾ
പ്പെടുന്നു.

ഈ സ്വാതന്ത്ര്യങ്ങൾ കാര്യകാരണസഹിതമുള്ള നിയന്ത്രണങ്ങൾക്കു വി
ധേയമായിരിക്കും. രാജ്യത്തിന്റെ അഖണ്ഡത, ദേശീയസുരക്ഷ, സൗഹാർദ്ദ
പൂർണമായ വിദേശരാജ്യബന്ധം, പ�ൊതുനിയമക്രമസമാധാനം, അന്തസ്സും
ധാർമികതയും, ക�ോടതിയലക്ഷ്യം, അപമാനകരമായ പ്രവൃത്തി, കുറ്റകൃത്യ
പ്രേരണ എന്നിവ മുൻനിർത്തിയുള്ള നിയന്ത്രണങ്ങളാണിവ. ത�ൊഴില�ോ
ജീവന�ോപാധിയ�ോ നിർവഹിക്കുന്നതിന് അനുയ�ോജ്യമായ യ�ോഗ്യത
കൈവരിക്കണമെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു.

വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍
 ഒരു വ്യക്തിയും നിലവിലിരിക്കുന്ന നിയമവ്യവസ്ഥയാൽ കുറ്റമെന്നു

സ്ഥാപിക്കപ്പെടാത്ത ഒരു കൃത്യത്തിനും ശിക്ഷിക്കപ്പെടരുത്. ഒരു കുറ്റ
കൃത്യത്തിനും ആനുപാതികമായി അർഹിക്കുന്നതിലധികം ശിക്ഷയ്ക്ക
ഒരു വ്യക്തിയും വിധേയമാക്കപ്പെടരുത്. ഒരാളും ഒരേ കുറ്റകൃത്യത്തിന്
ഒന്നിലേറെ തവണ ശിക്ഷിക്കപ്പെടേണ്ട. ഒരാളെയും അയാളുടെതന്നെ
കൃത്യത്തിൽ അയാൾക്കുതന്നെ എതിരായി സാക്ഷി പറയാൻ നിർബ
ന്ധിക്കരുത്. ഇതെല്ലാം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

 നിലവിലിരിക്കുന്ന നിയമത്തിന്റെ പിൻബലമില്ലാതെ ഒരാളുടെയും
ജീവന�ോ വ്യക്തിസ്വാതന്ത്ര്യമ�ോ ഹനിച്ചുകൂടാ. ജീവനുള്ള അവകാശ
ത്തിന്റെ അനിവാര്യഭാഗമാണ് അതിജീവനാവകാശം എന്നു സുപ്രീം
ക�ോടതി വ്യാഖ്യാനിച്ചു. അതിജീവനാവകാശത്തിൽ ശുദ്ധവായു, ശുദ്ധ
ജലം, ശുചിയായ പരിസ്ഥിതി, ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാ
സം, ആര�ോഗ്യം തുടങ്ങിയ അവകാശങ്ങൾ ഉൾപ്പെടുന്നു.

 കാരണം ബ�ോദ്ധ്യപ്പെടുത്തിക്കൊണ്ടും നിയമസേവനം തേടാൻ
അവസരം നല്കിയും പ്രതിര�ോധത്തിനു സാഹചര്യം നൽകിയും ആവ
ശ്യമെങ്കിൽ വൈദ്യപരിശ�ോധന ഉറപ്പാക്കിയും 24 മണിക്കൂറിനുള്ളിൽ
ത�ൊട്ടടുത്തുള്ള മജിസ്‌ട്രേറ്റിനുമുമ്പിൽ ഹാജരാക്കിക്കൊണ്ടുമല്ലാതെ
ഒരാളെയും അറസ്റ്റ ചെയ്യരുത്. എന്നാൽ, ശത്രുരാജ്യത്തെ സൈനികർ
ക്കും നുഴഞ്ഞുകയറ്റക്കാർക്കും കരുതൽത്തടങ്കൽ നിയമത്തിന�ോ നല്ലന
ടപ്പിന�ോ വിധേയരായവര�ോ സ്ഥിരം കുറ്റവാളികളായി പ്രഖ്യാപിച്ചിട്ടു
ള്ളവര�ോ ആയവർക്കും ഈ പരിരക്ഷ ലഭിക്കില്ല.

വിദ്യാഭ്യാസത്തിനുള്ള അവകാശം
 6 വയസ്സിനും 14 വയസ്സിനുമിടയിലുള്ള കുട്ടികൾക്കു നിയമാനുസൃതം

രാഷ്ട്രം രൂപം നൽകുന്ന മാർഗ്ഗത്തിൽ ഗുണനിലവാരമുള്ളതും സൗജന്യ
വുമായ സാർവത്രികവിദ്യാഭ്യാസം ഉറപ്പാക്കണം.







മൗലിക കര്‍ത്തവ്യങ്ങൾ

സ�ോവിയറ്റ് യൂണിയന്റെയും ചൈനയുടെയും ഭരണഘടനാ
വ്യവസ്ഥകളിൽനിന്നു നാം ഉൾക്കൊണ്ടതാണു മൗലിക
കര്‍ത്തവ്യങ്ങൾ. ഭരണഘടനയുടെ ഭാഗം IV എ -ൽ 1976 ലെ 42-ാം ഭരണ
ഘടനാഭേദഗതിയിലൂടെ കൂട്ടിചേർത്തതാണ് ഈ വ്യവസ്ഥകൾ. എന്നാൽ
ഇന്ത്യയിലെ മൗലിക കര്‍ത്തവ്യങ്ങളുടെ നിഷേധമ�ോ ലംഘനമ�ോ കുറ്റമാ
യിക്കണ്ടു ശിക്ഷിക്കാൻ ഈ ഭാഗം വ്യവസ്ഥ ചെയ്യുന്നില്ല. തന്മൂലം പ്രേരണാ
ത്മകമായ പ്രയ�ോഗമേ ഈ വ്യവസ്ഥകൾക്കു നിലവിലുള്ളൂ. അനുഛേദം 51
എ-ൽ ഉൾപ്പെടുത്തിയിട്ടുള്ള 11 മൗലിക കര്‍ത്തവ്യങ്ങൾ ഇവയാണ്:
 ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളെയും രാഷ്ട്രപതാക,

ദേശീയഗാനം തുടങ്ങിയ രാഷ്ട്രത്തിന്റെ ചിഹ്നങ്ങളെയും മൂല്യങ്ങളെയും
അനുസരിക്കുകയും ആദരിക്കുകയും ചെയ്യുക.
 ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മഹത്തായ മൂല്യങ്ങളും അംശങ്ങ
ളും പിന്തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.
 ഇന്ത്യയുടെ പരമാധികാരം, ഐക്യം, ദേശാഭിമാനം എന്നിവ ഉയർ
ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
 ദേശസുരക്ഷയ്ക്കും ദേശസേവനത്തിനുമായി സ്വയംസമർപ്പിക്കുക
 പ�ൊതുസാഹ�ോദര്യവും സഹിഷ്ണുതയും പരിപാലിച്ചു പ്രോത്സാഹിപ്പി
ക്കുകയും മത-ഭാഷാ-പ്രാദേശിക-സാമൂഹികവൈവിദ്ധ്യങ്ങൾ പരിര
ക്ഷിക്കുകയും സ്ത്രീത്വത്തിനെതിരായ കൃത്യങ്ങൾ പ്രതിര�ോധിക്കുകയും
സ്ത്രീപദവി സംരക്ഷിക്കുകയും ചെയ്യുക.
 രാഷ്ട്രത്തിന്റെ സമ്പന്നമായ ചരിത്രപാരമ്പര്യവും സങ്കലിതസംസ്കാരവും
സംരക്ഷിച്ചു പരിപ�ോഷിപ്പിക്കുക







23

ഏല്പിക്കപ്പെട്ട അധികാരങ്ങള�ോടെ പ്രവർത്തിക്കുന്ന തദ്ദേശഭരണസ്ഥാപന
ങ്ങളും നിശ്ചിതമായ അധികാരങ്ങള�ോടെ രൂപവത്ക്കൃതമാകുന്ന സംസ്ഥാ
നഭരണകൂടങ്ങളും ശക്തമായ അധികാരങ്ങൾ ഏല്പിച്ചുക�ൊടുക്കപ്പെടുന്ന ദേ
ശീയഭരണകൂടവും ഒരേ സമയം പ്രവർത്തിക്കുന്ന ഫെഡറൽ സ്വഭാവമുള്ള
ഭരണഘടനയാണ് ഇന്ത്യയുടേത്. ഇതിൽ ഏതെങ്കിലും ഒരു തലം ദുർബ്ബ
ലമാകുന്നത�ോ ഒന്നു മറ്റൊന്നിനുമേൽ അതിക്രമിച്ചു കടക്കുന്നത�ോ ഫെഡ
റലിസത്തെ ദുർബ്ബലപ്പെടുത്തും. അത് രാജ്യത്തെത്തന്നെ അസ്ഥിരീകരി
ക്കും. അതുക�ൊണ്ടാണ് ഭരണഘടനാനിർമ്മാണസഭയിൽത്തന്നെ ഡ�ോ.
ബി.ആർ. അംബേദ്കർ നമുക്കു തന്ന മുന്നറിയിപ്പു ശ്രദ്ധേയമാകുന്നത്.
എപ്പോൾ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ സ്വഭാവം അന്യമാകുന്നു
വ�ോ അപ്പോൾ ഇന്ത്യ എന്ന രാജ്യവും അപ്രത്യക്ഷമാകും എന്ന മുന്നറിയിപ്പ്
നാം എപ്പോഴും ഓർമ്മിക്കേണ്ടതാണ്.

അധികാരവിഭജനപട്ടികകൾ
ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായ പട്ടികകൾ പരിശ�ോധിച്ചാൽ രണ്ടു
പട്ടികകൾ അധികാരവിഭജനവിതരണക്രമം പരാമർശിക്കുന്നതു കാണാം.
ഒന്നാമത്തേത് ഏഴാം പട്ടികയാണ്. അതിൽ മുഖ്യമായും മൂന്നു വിഭാഗങ്ങ
ളുണ്ട്. ഒന്ന്, കേന്ദ്രസർക്കാരിലും പാർലമെന്റിലും നിക്ഷിപ്തമായ അധികാര
ങ്ങൾ; രണ്ട്, സംസ്ഥാനസർക്കാരിലും നിയമിർമാണസഭകളിലും നിക്ഷിപ്ത
മായ അധികാരങ്ങൾ; മൂന്ന്, കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഒരേ സമയം
ഏല്പിക്കപ്പെടാവുന്ന വിഷയങ്ങൾ നിർദേശിച്ചിട്ടുള്ള സമവർത്തിപ്പട്ടിക.
ഇതിൽ മൂന്നിലും ഉൾപ്പെടുത്താത്ത അവശിഷ്ടവിഷയങ്ങൾകൂടി കേന്ദ്രത്തിൽ
ഏൽപിക്കാവുന്നതാണെന്നും ഭരണഘടന വ്യവസ്ഥപ്പെടുത്തുന്നുണ്ട്. ഇന്ത്യ
യിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്കു കൈമാറേണ്ട 29 ഇനങ്ങൾ
നിർദ്ദേശിക്കുന്ന 11-ാം പട്ടികയും നഗരഭരണസ്ഥാപനങ്ങൾക്കു കൈമാറേ
ണ്ട വിഷയങ്ങൾ സൂചിപ്പിക്കുന്ന 12-ാം പട്ടികയും 1993-ൽ യഥാക്രമം 73,
74 ഭരണഘടനാഭേദഗതികളുടെ ഭാഗമായി കൂട്ടിച്ചേർത്തവയാണ്. ഇത്തര
ത്തിൽ ഓര�ോ തലത്തിലുള്ള ഭരണകൂടങ്ങൾ അവർക്ക് ഏൽപ്പിക്കപ്പെട്ട രം
ഗങ്ങളിൽ പ്രവർത്തിക്കുകയും ഇതരതലങ്ങളിലെ ഭരണകൂടങ്ങള�ോടു സഹ
വർത്തിത്വ സഹകരണത്തോടെ വർത്തിക്കുകയുമാണെങ്കിൽ ഇന്ത്യയിലെ
ജനാധിപത്യപ്രക്രിയ സുസ്ഥിരവും സുഗമവും ആയി നിർവഹിക്കപ്പെടും.
പതിനെട്ടു വയസിൽ പ്രായപൂർത്തിവ�ോട്ടവകാശം നേടി ജനാധിപത്യപ്ര
ക്രിയയിൽ പങ്കാളികളാകുന്ന കുട്ടികൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ഭരണഘടനാസ്ഥാപനങ്ങൾ
മുകളിൽ പരാമർശിച്ച ഭരണഘടനാസംവിധാനങ്ങൾക്കു പുറമെ ഇന്ത്യൻ
ഭരണഘടന രേഖപ്പെടുത്തുന്നതും സ്ഥാപിക്കുന്നതുമായ മറ്റു ഭരണഘടനാ
സ്ഥാപനങ്ങൾകൂടി നാം അറിയണം.






Click to View FlipBook Version