സധീരവും സുദൃഢവുമായ കുടശ്ശനാടിന്റെ അക്ഷരപ്രയാണത്തിന്റെ പ്രഥമമാതൃകക്ക് നാല് പതിറ്റാണ്ടിന്റെ ചരിതാർഥ്യം. മലങ്കരയിലെ ആദ്യത്തെ യുവജനപ്രസിദ്ധീകരണമായ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രം 'യുവദീപ്തി ത്രൈമാസിക'പ്രസിദ്ധീകരണത്തിന്റെ നാല്പതാം വാർഷികത്തിലെത്തിയിരുന്നു. ആശയപ്രചാരണത്തിന്, നിലപാട് പ്രഖ്യാപനത്തിന്, അറിവുല്പാദനത്തിന്, കുടശ്ശനാടിന്റെ യുവത്വം തങ്ങളുടെ ഹൃദയത്തോട് ചേർത്ത് നിർത്തിയ യുവദീപ്തി, സഭയിലെ തന്നെ മികച്ച പ്രസിദ്ധീകരണങ്ങളിൽ ഒന്നായി ജൈത്രയാത്ര തുടരുന്നു. അനുഭവങ്ങളെ അനുഭൂതിയാക്കിയും അനുഭൂതിയെ അറിവാക്കിയും അറിവിനെ പകർന്നുനൽകിയും പള്ളിഭാഗത്തിന്റെ തലമുറകൾ കൈമാറ്റം ചെയ്തുവന്ന അക്ഷീണപ്രയത്നത്തിന് ഹൃദയംഗമമായ അഭിവാദ്യങ്ങൾ.'യുവദീപ്തി 'എന്ന സങ്കല്പത്തെ യഥാർഥ്യമാക്കിയവർക്കും സ്വപ്നസമാനമായ ഉന്നതിയിൽ അതിനെ കൈപിടിച്ചു കയറ്റിയവർക്കും യുവത്വത്തിന്റെ കരുത്തുറ്റ ശബ്ദമായി അതിനെ നിലനിർത്തുന്നവർക്കും നിസ്സീമമായ നന്ദി.... നാല്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പള്ളിഭാഗം യുവജനപ്രസ്ഥാനം ആവിഷ്കരിച്ച ' റീഡ് ലൈഫ് ' പദ്ധതിയിലൂടെ തയ്യാറാക്കിയ പുസ്തകപരിശോധനകളെ കേന്ദ്രചിന്തയാക്കി, പൂർവസൂരികളുടെ കഠിനാധ്വനത്തിന്റെ പ്രതിഫലനങ്ങളെ അഭിമാനപൂർവം സ്മരിച്ച്, ഈ കൈയെഴുത്ത് മാഗസീൻ വയനകാർക്കായി സമർപ്പിക്കുന്നു. കാലം കരുതിവെച്ചിരിക്കുന്ന കാവ്യനീതിയുടെ സക്ഷാത്കാരത്തിനായി യുവദീപ്തി പ്രയാണം തുരട്ടെ..........