The words you are searching are inside this book. To get more targeted content, please make full-text search by clicking here.

ജന്മഭൂമി ശരണമന്ത്രം 2021

Discover the best professional documents and content resources in AnyFlip Document Base.
Search
Published by Anilraj Raj, 2021-12-20 20:56:45

ജന്മഭൂമി ശരണമന്ത്രം 2021

ജന്മഭൂമി ശരണമന്ത്രം 2021

Keywords: ശരണമന്ത്രം 2021

കയറിത്തുടങ്ങും. ഒരുതട്ട് കയറി അടുത്തതിലേക്ക്
എത്തും. അങ്ങനെ ഏഴ് തട്ടുകൾ താണ്ടിയാലേ
മലമുകളിലെത്തൂ. ശരണംവിളികൾ ഉച്ചസ്ഥിതിയിലാ
കുന്നതും കരിമല കയറുമ്പോഴാണ്. ശരീരത്തിന്റെയും
മനസിന്റെയും ശുദ്ധിയ�ോട�ൊപ്പം ഭഗവാന�ോടുളള
തികഞ്ഞ ഭക്തിയുടെ കരുത്തിൽ മാത്രമേ കരിമല
കയറ്റം പൂർണ്ണമാക്കാനാവൂ. മലയുടെ മുകളിൽ
ഒരിക്കലും വറ്റാത്ത കിണറും, കുളവുമുണ്ട്. തീർത്ഥാ
ടകർക്ക് ദാഹശമനം വരുത്താൻ ഇത് സഹായ
കമാവുന്നു. 'വ്രതഭംഗം വരുത്തിയവരെ കരിമല
കടത്തിവിടാറില്ല' എന്നാണ് പഴമക്കാർ പറയുന്നത്.

വലിയാനവട്ടം -ചെറിയാനവട്ടം

കാഠിന്യമേറിയ കരിമല കയറിയാൽ പിന്നെ അതിലും
കഠിനമായ ഇറക്കമാണ്. കീഴ്ക്കാംതൂക്കായ പാറ
ക്കെട്ടുകളിലൂടെ ഇറങ്ങിച്ചെല്ലുന്നത് സമതല പ്രദേശ
ത്തേക്കാണ്. കാട്ടാനക്കൂട്ടത്തിന്റെ വിഹാരരംഗമായ
ഇവിടം വലിയാനവട്ടം എന്നറിയപ്പെടുന്നു. കാട്ടാ
നക്കൂട്ടം വ്രതനിഷ്ഠയ�ോടെ വരുന്ന അയ്യപ്പന്മാരെ
ഉപദ്രവിക്കാറില്ല എന്നാണ് വിശ്വാസം. അൽപ്പം
മുന്നോട്ടു ചെല്ലുമ്പോൾ ചെറിയാനവട്ടം
എന്ന സ്ഥലത്തെത്തുന്നു. ഇവിടെയാണ്
കാഠിന്യമേറിയ കരിമല അയ്യപ്പന്മാർ വിശ്രമിക്കുന്നത്. തുടർന്നുള്ള
കയറിയാൽ പിന്നെ അതിലും യാത്ര പമ്പാതടത്തിലേക്കാണ്.
കഠിനമായ ഇറക്കമാണ്.
കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലൂടെ പമ്പ
ഇറങ്ങിച്ചെല്ലുന്നത് സമതല
പ്രദേശത്തേക്കാണ്. ശബരീശന്റെ പുണ്യതീർത്ഥമാണ്
കാട്ടാനക്കൂട്ടത്തിന്റെ പമ്പയെന്ന് വിശ്വാസം. ദക്ഷിണ ഭാഗീ
വിഹാരരംഗമായ ഇവിടം രഥിയെന്ന് പമ്പയെ അറിയപ്പെടുന്നു.
വലിയാനവട്ടം എന്നറിയപ്പെടുന്നു. കുംഭജനായ അഗസ്ത്യമഹർഷി പന്തള
കാട്ടാനക്കൂട്ടം വ്രതനിഷ്ഠയ�ോടെ വരുന്ന മഹാരാജാവിന് ഉപദേശിച്ച പമ്പാമാ
അയ്യപ്പന്മാരെ ഉപദ്രവിക്കാറില്ല ഹാത്മ്യം ത്തിൽ പമ്പയുടെ ഉത്ഭവകഥ
എന്നാണ് വിശ്വാസം. പറയുന്നു. സാരമേറിയ പുണ്യതീർത്ഥ
ങ്ങളെയെല്ലാം കേരളത്തിൽ ക�ൊണ്ടുവ
രുവാൻ ആഗ്രഹിച്ച് പരശുരാമൻ ഭക്തി
പൂർവ്വം ഖണ്ഡപരശുവായ മഹാദേവനെ
ധ്യാനിച്ചു തപസ്സ‌ ുചെയ്തുവെന്നും
ഭഗവാനിൽനിന്നു വരം ലഭിച്ച ഭാർഗ്ഗവരാമൻ
എല്ലാ പുണ്യതീർത്ഥങ്ങളേയും ഒരുമിച്ചുചേർത്ത്
കേരളഭൂമിയിൽ ഒറ്റ തീർത്ഥമാക്കിമാറ്റി പമ്പ എന്ന്
ക�ൊടുംകാട്ടിൽ കൂടി സഞ്ചരിച്ചെത്തുമ്പോൾ നാമകരണം ചെയ്തുവെന്നുമാണ് വിശ്വാസം. 'പാ'
കരിയിലാംത�ോടിന്റെ താഴ്വാരത്തിലെത്തുന്നു. എന്ന ധാതുവിൽ നിന്നാണ് പമ്പയെന്ന നാമം
ഇവിടം ഉദയനന്റെ ആസ്ഥാനമായിരുന്നുവെന്ന് ഉളവായത്. പാലനം, പാവനം, പാനം എന്നിവയിലൂം
വിശ്വാസം. ദുഷ്ടമൃഗങ്ങളുടെ വിഹാരകേന്ദ്രം ധാതു 'പാ'എന്നുതന്നെ. പാനം ചെയ്യുന്ന പാപികളെ
കൂടിയാണ് ഇവിടം. വനദുർഗ്ഗ, കരിമലനാഥൻ, പരിശുദ്ധരാക്കിത്തീർത്തു പാലനംചെയ്യുന്ന
ക�ൊച്ചുകടുത്ത എന്നീ ശക്തികളുടെ ആരാധനാ തീർത്ഥമായതിനാൽ പമ്പയെന്ന നാമം ലഭിച്ചു
സ്ഥാനങ്ങൾ ഇവിടെയുണ്ട്. ഇവരെ വണങ്ങിയാണ് വെന്നാണ് അഗസത്യമുനി പറയുന്നത്. പമ്പയിൽ
കരിമല കയറ്റം ആരംഭിക്കുന്നത്. ആകാശത്തോളം കുളിച്ച് പിതൃക്കൾക്ക് തർപ്പണം ചെയ്ത്, പമ്പാഗണ
ഉയർന്നുനിൽക്കുന്ന കരിമലയിലേക്ക് ഇവിടെ നിന്ന് പതിയെ വണങ്ങിയാണ് ഭക്തർ മല കയറുക.

57

ശ്രീരാമപാദം

“പമ്പാ സരസ്തടം ല�ോകമന�ോഹരം'' എന്ന് എഴു
ത്തച്ഛൻ രാമായണത്തിൽ പമ്പാതീരത്തെ വർണ്ണി
ക്കുന്നു. രാമായണവുമായി ബന്ധപ്പെട്ട പല പുണ്യസ്ഥ
ലങ്ങളും പമ്പയ്ക്കു ചുറ്റുമുണ്ട്. നദിയുടെ ഒരു കില�ോമീറ്റർ
മുകളിലാണ് കല്ലാറും കക്കാട്ടാറും പമ്പയുമായി
ചേരുന്ന ത്രിവേണി സംഗമം. ഇവിടെ ഒരു പാറയിൽ
മനുഷ്യപാദത്തെ അനുസ്മരിപ്പിക്കുന്ന അടയാളം
പതിഞ്ഞിരിക്കുന്നു. 'രാമപാദം' എന്ന് അറിയപ്പെടുന്ന
ഇത് ശ്രീരാമന്റെ പാദമുദ്രയാണെന്ന് വിശ്വസിക്കുന്നു.

പമ്പാസദ്യ

മകരസംക്രമത്തിന്റെ തലേദിവസത്തെ സദ്യയാണ്
പമ്പാസദ്യ. സദ്യയ്ക്ക അയ്യപ്പന്റെ സാന്നിദ്ധ്യം
ഉണ്ടാകുമെന്നാണ് വിശ്വാസം. അതുക�ൊണ്ടു
തന്നെ തീർത്ഥാടക സംഘങ്ങൾക്ക് പമ്പാസദ്യ
പ്രധാന അനുഷ്ഠാനമാണ്. ശബരിമലയുടെ
വിമ�ോചനത്തിനുശേഷം അയ്യപ്പൻ തന്റെ സൈ
ന്യങ്ങൾക്കായി പമ്പാതീരത്ത് ഒരുക്കിയ വിഭവ
സമൃദ്ധമായ സദ്യയെ ഇത് അനുസ്മരിപ്പിക്കുന്നു.

പമ്പാവിളക്ക്

പമ്പാസദ്യയ്ക്ക ശേഷം പമ്പാതീരത്ത് നടക്കുന്ന
ദിപ�ോത്സവമാണ് പമ്പാവിളക്ക്. ഉദയനെ കീഴട
ക്കിയശേഷം അയ്യപ്പനും സംഘവും പമ്പാതീരത്തു
നടത്തിയ വിജയാഘ�ോഷത്തെയാണ് ഇത് അനു
സ്മരിപ്പിക്കുന്നത്. വാഴപ്പോളയും കമുകിൻപ�ോളയും
മറ്റും ക�ൊണ്ടുണ്ടാക്കിയ ചെറിയ ഓടങ്ങളിൽ
എണ്ണ വിളക്കുകൾ ഉറപ്പിച്ച് ഒഴുക്കിവിടുന്നു.
പമ്പയിലൂടെ ഒഴുകിപ്പോകുന്ന ആയിരക്കണക്കി
നുള്ള ദീപങ്ങൾ മന�ോഹരമായ ദൃശ്യമാണ്.

പമ്പാഗണപതി

പമ്പയിലെ ഗണപതി പ്രധാന പ്രതിഷ്ഠയായ
ക്ഷേത്രമാണ് പമ്പാഗണപതി ക്ഷേത്രം. ആദിമൂല
ഗണപതി,മഹാഗണപതി, ശ്രീരാമൻ, ഹനുമാൻ, പാർ
വ്വതീദേവി എന്നിവരാണ് പ്രധാനപ്രതിഷ്ഠകൾ. പമ്പാ
ഗണപതിക്ക് നാളികേരം ഉടച്ച് വിഘ്ന‌ മകറ്റാൻ പ്രാർ
ത്ഥിച്ചാണ് ഭക്തർ നീലിമല കയറ്റം ആരംഭിക്കുന്നത്.

58

നീലിമല

അയ്യപ്പ സന്നിധിയിലേക്കുള്ള യാത്രയുടെ
അവസാനഭാഗമാണ് പമ്പയിൽ നിന്ന്
നീലിമല കയറ്റത്തോടെ ആരംഭിക്കുന്നത്.
പമ്പാഗണപതിയെ ദർശിച്ച ശേഷമാണ്
നീലിമലയിലെ ഏറ്റവും മൂന്ന് തട്ടുകളായുള്ള നീലിമല കയറ്റം
ഉയരത്തിലുളള സ്ഥലമാണ് ആരംഭിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന്
അപ്പാച്ചിമേട്. ഇതിന്റെ ഇരുവശവും 4000 അടി ഉയരമുളള മലയാണ് നീലിമല.
വലിയ ക�ൊക്കകളാണ്. ഇവയെ സഹ്യപർവ്വതത്തിൽ തപസ്സ് അനുഷ്ഠിച്ചി
യഥാക്രമം അപ്പാച്ചിക്കുഴിയെന്നും രുന്ന മാതംഗ മഹർഷിയുടെ സഞ്ചാരപഥം
വൃത്തിയാക്കിയിരുന്ന പരമഭക്തയായിരുന്നു
ഇപ്പാച്ചിക്കുഴിയെന്നും നീലി. ത്രേതായുഗത്തിൽ സീതാന്വേഷണ
വിശ്വസിക്കുന്നു. അപ്പാച്ചിമേട്ടിലെ ത്തിനിടെ ഭഗവാൻ ശ്രീരാമൻ ലക്ഷ്മണസ
മേതനായി ഇവിടെയെത്തി. നീലി ഭഗവാനെ
ഭൂതഗണങ്ങൾക്ക് അരിയുണ്ട യഥാവിധി പൂജിച്ചാദരിച്ച് ഫലമൂലാദികൾ
എറിഞ്ഞാണ് ഭക്തർ
പീന്നിട് മല കയറുന്നത്.

സമർപ്പിച്ചു. ഇതിൽ സംപ്രീതനായ ശ്രീരാ
മദേവൻ നീലിയെ അനുഗ്രഹിച്ചു. ആ അനു
ഗ്രഹത്തിന്റെ പ്രഭാവത്താൽ ഉറവെടുത്ത
നദിയാണ് പമ്പയെന്നും വിശ്വാസമുണ്ട്.
എന്തായാലും നീലിക്ക് ഭഗവത്ദർശനസൗഭാഗ്യ
മുണ്ടായ മല പിന്നീട് നീലിമലയെന്ന് അറിയപ്പെട്ടു
തുടങ്ങി. പന്തളം രാജാവിന്റെ ഇരിപ്പിടമെന്ന് സങ്കല്പി
ക്കുന്ന സ്ഥലത്തുളള കർപ്പൂരത്തട്ടിൽ കർപ്പൂരം സമർ
പ്പിച്ച് ത�ൊഴുതുവേണം നീലിമല കയറ്റം ആരംഭിക്കാൻ.
ശബരിമലയിലേക്കുളള ഏറ്റവും കുത്തനെയുളള കയ
റ്റമാണിത്. നീലിമല കയറ്റത്തിലെ പ്രധാനമേടുകളി
ല�ൊന്നാണ് ധർമ്മമേട് ഇവിടെ ധർമ്മം നൽകണം.

അപ്പാച്ചിമേട്

നീലിമലയിലെ ഏറ്റവും ഉയരത്തിലുളള സ്ഥലമാണ്
അപ്പാച്ചിമേട്. ഇതിന്റെ ഇരുവശവും വലിയ
ക�ൊക്കകളാണ്. ഇവയെ യഥാക്രമം അപ്പാച്ചിക്കു
ഴിയെന്നും ഇപ്പാച്ചിക്കുഴിയെന്നും വിശ്വസിക്കുന്നു.
അപ്പാച്ചിമേട്ടിലെ ഭൂതഗണങ്ങൾക്ക് അരിയുണ്ട
എറിഞ്ഞാണ് ഭക്തർ പീന്നിട് മല കയറുന്നത്.
രണ്ട് മണിക്കൂർ അപ്പാച്ചിമേട് കയറ്റം കയറുമ്പോൾ
ശബരീപീഠത്തിലെത്തും. ശബരിപീഠം രാമായണ
ത്തിലെ ഭക്തതപസ്വിനിയായ ശബരി തപസുചെയ്ത
സ്ഥലമാണ് ശബരീപീഠം. ഉദയനനെയും
സംഘത്തെയും വധിച്ചശേഷം പമ്പയിലെ
വിജയാഘ�ോഷവും ബലിതർപ്പണവും കഴിഞ്ഞ്
ധർമശാസ്താ ക്ഷേത്ര പുനരുദ്ധാരണത്തിനായി
പുറപ്പെട്ട അയ്യപ്പസ്വാമിയും ധർമഭടന്മാരും ശബ
രിപീഠത്തിലെത്തി ശബരിയെയും മാതംഗമഹർ
ഷിയെയും മറ്റു ഋഷീശ്വരന്മാരെയും രാമ-ലകഷ്മ
ണന്മാരെയും മനസാ പൂജിച്ച് വിശ്രമിച്ചുവെന്ന്
വിശ്വാസം. ആയതിനാൽ അപ്പാച്ചിമേട് താണ്ടി
ക്ഷീണിച്ചെത്തുന്ന ഭക്തർ ഇവിടെ വിശ്രമിക്കുന്നു.

59

ശരംകുത്തിയാൽ

ശബരിമല യാത്രയിലെ ആറാമത്തെ ക�ോട്ടയാണ്
ശരംകുത്തിയാൽ. ശബരീപീഠത്തിൽ നിന്ന് ഒരു
കില�ോമീറ്റർ പിന്നിടുമ്പോൾ ശരംകുത്തിയാൽ
ത്തറയിൽ എത്തും. അയ്യപ്പനും സൈന്യവും തങ്ങളുടെ
ആയുധങ്ങൾ ഉപേക്ഷിച്ചത് ഇവിടെയാണെന്നാണ്
വിശ്വാസം. പരമ്പരാഗത തീർത്ഥാടനത്തിന് ആരംഭം
കുറിക്കുന്ന എരുമേലിയിൽ കുടിക�ൊള്ളുന്ന ശാസ്താവ്
ചാപപാണിയായ പുലിവാഹനനാണ്. ശബരിമ
ലയിലെ ശാസ്താവ് യ�ോഗാരൂഢനും ചിന്മുദ്രയിൽ
കൂടി മൗനവ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുന്ന
പരമാചാര്യനുമാണ്. അതുക�ൊ
ണ്ടുതന്നെ എരുമേലിയിൽ
നിന്ന് കന്നി അയ്യപ്പന്മാർ
ക�ൊണ്ടുവന്നിട്ടുള്ള ശരക്കോൽ
ശരംകുത്തിയാൽത്തറയിൽ
അർപ്പിക്കും. അതിനപ്പുറത്തേക്ക് ഭൗതികമായ എല്ലാ
ആയുധ സാന്നിധ്യമില്ല. സംരക്ഷണ�ോപാധികളും

സൃഷ്ടിസ്ഥിതി
സംഹാരമൂർത്തികളുടെ
ഭൗതികമായ എല്ലാ സംരക്ഷ പാദാരവിന്ദങ്ങളിൽ
ണ�ോപാധികളും സൃഷ്ടിസ്ഥിതി
സംഹാരമൂർത്തികളുടെ സമർപ്പിച്ച് ശാശ്വതമായ
പാദാരവിന്ദങ്ങളിൽ സമർ ബ്രഹ്മസ്വരൂപത്തിലേക്കുള്ള
പ്പിച്ച് ശാശ്വതമായ ബ്രഹ്മ
സ്വരൂപത്തിലേക്കുള്ള യാത്ര യാത്ര തുടങ്ങുകയാണ്
തുടങ്ങുകയാണ് എന്നതിന്റെ എന്നതിന്റെ സൂചനകൂടിയാണ്

ശരക്കോൽ സമർപ്പണം.

സൂചനകൂടിയാണ് ശരക്കോൽ
സമർപ്പണം. അയ്യപ്പസ്വാമിയിൽ
സർവവും സമർപ്പിച്ചുകഴിഞ്ഞാൽ
പിന്നീട് ഭൗതികമായ സംരക്ഷണ�ോപാധി
കളുടെ ആവശ്യമില്ലെന്നതിന്റെ തെളിവാണ്
കന്നി അയ്യപ്പന്മാർ മാത്രം ശരക്കോൽ കുത്തിയാൽ
മതിയെന്ന ആചാരത്തിന്റെ അടിസ്ഥാനം. സ്വാമിമാർ
നാളികേരം ഉടച്ച് കർപ്പൂര ആരതി നടത്തും. ആൽ
വൃക്ഷം, ത്രിമൂർത്തികളായ ബ്രഹ്മവിഷ്ണു മഹേശ്വര
ന്മാരുടെ പ്രതീകമാണ്. സ്വാമിമാർ ഇവിടെ നാളികേ
രമുടയ്ക്കുന്നത് ശരീരഭാവത്തെ ഉപേക്ഷിക്കുന്നതിന്റെ
പ്രതീകമാണ്. കർപ്പൂരം എരിഞ്ഞുതീർന്നാൽ
സുഗന്ധമല്ലാതെ മറ്റൊന്നും അവശേഷിക്കില്ല.
അന്തഃകരണത്തിലെ കാമന എരിഞ്ഞുതീർന്നാൽ
ഭക്തിയുടെ സുഗന്ധമല്ലാതെ മറ്റൊന്നും അവശേ
ഷിക്കുന്നില്ല. വില്ല് പ്രണവമാണ്. ശരം ബുദ്ധിയും.
ഏതിനെയാണ�ോ ലക്ഷ്യമാക്കുന്നത് അത് ബ്രഹ്മമാണ്.
ശരം ശരിയായ ലക്ഷ്യത്തിലേക്ക് എയ്തുക�ൊള്ളി
ക്കണം.ശരം ലക്ഷ്യത്തിൽ തറയ്ക്കുന്നതുപ�ോലെ ബുദ്ധി
ലക്ഷ്യമായ ബ്രഹ്മത്തിൽ ഏകീകരിച്ച് ഉറയ്ക്കണം.
ആ ബ്രഹ്മത്തെ ലക്ഷ്യമാക്കി പ്രണവം ജപിക്കുന്ന
തിന്റെ പ്രതീകമായി വേണം ശരംകുത്തിയിൽ ശരം
നിക്ഷേപിക്കുന്നതിനെ കാണേണ്ടത്. തുടർന്ന്
ആലിനെ പ്രദക്ഷിണം ചെയ്ത് യാത്ര തുടരുന്നു. ''മൂലത�ോ
ബ്രഹ്മരൂപായ, മധ്യത�ോ വിഷ്ണുരൂപിണേ, അഗ്രത�ോ
ശിവരൂപായ, വൃക്ഷരാജായ തേ നമഃ'' എന്ന് മന്ത്രം
ച�ൊല്ലിവേണം ആലിനെ പ്രദക്ഷിണം ചെയ്യാൻ.

60

61

നായാട്ട് വിളി

വപള്ളിവേട്ട ദിവസം ശരംകുത്തിയിൽ നായാട്ട് വിളിക്കുന്നു മണി മണ്ഡപത്തിൽ നിന്ന് ഭഗവാന്റെ എഴുന്നെ
ടശ്ശേരിക്കര : ശബരിമലയുമായി ള്ളത്ത് ആരംഭിക്കും. തിരുവാഭരണപ്പെട്ടിയിലുള്ള
ബന്ധപ്പെട്ട പ്രധാന ആചാരങ്ങ അയ്യപ്പന്റെ ക�ൊമ്പൻമീശയുള്ള യ�ോദ്ധാവിന്റെ
ളില�ൊന്നാണ് നായാട്ട് വിളി. പിതൃ മുഖത്തോടു കൂടിയ തിടമ്പ് ആണ് എഴുന്നെള്ളിക്കുക.
സ്ഥാനീയരായുളളവരുമായി അയ്യപ്പൻ നടത്തുന്ന തലപ്പാറമലയെയും, ഉടുമ്പാമലയെയും പ്രധിനിധീക
സംഭാഷണങ്ങളായി ഇതിനെ കരുതി പ�ോരുന്നു. രിക്കുന്ന 2 ക�ൊടിക്കുറകളും തിടമ്പിന�ൊപ്പമുണ്ടാകും.
പരബ്രഹ്മ പ്പൊരുളായി അയ്യപ്പൻ ധ്യാനനിമ എഴുന്നെള്ളത്ത് പതിനെട്ടാം പടിക്കു താഴയുള്ള
ഗ്‌നനാകുന്നതിന് ത�ൊട്ടുമുമ്പുള്ള അരുളുകളാ നീലപാട് തറയിലെത്തുമ്പോഴാണ് നായാട്ട് വിളി
ണിതെന്ന മറ്റൊരു വിവക്ഷയും ഇതിനുണ്ട്. ആരംഭിക്കുന്നത്. വടക്ക് ദിക്കിൽ നിന്ന് തെക്കോട്ട്
പരമപ്രധാനമായ 5 ചടങ്ങുകളിൽ ഒന്നാണ് നായാട്ട് തിരിഞ്ഞു നിന്നാണ് നായാട്ട് വിളിക്കുക. ഈ സമയം
വിളി. കളമെഴുത്ത്, പാട്ട്, എഴുന്നെള്ളത്ത്, ഗുരുതി ക�ൊട്ടാരം പ്രതിനിധികളും, ദേവസ്വം ബ�ോർഡ്
എന്നിവയാണ് മറ്റു ചടങ്ങുകൾ. മകര സംക്രമ അധികൃതരും ജീവനക്കാരും ഭക്തരും നായാട്ടു
ദിവസം മുതൽ 5 നാളാണ് നായാട്ടു വിളി നടത്തുക. വിളി സംഘത്തിന് അഭിമുഖമായി നിന്ന് നായാട്ട്
'അഴകിന�ൊരു ഗണപതിയും വാണിമാരും തുണ വിളി ഭക്തിയ�ോടെ കേട്ടുനിൽക്കും. വന്ദനം മുതൽ
ക്കെനിക്ക് പരിച�ൊടു നില വയ്യെന്റെ കഥകളിൽ പ്രതിഷ്ഠ വരെയും, ഐതിഹ്യങ്ങളുമാണ് നായാട്ട്
കുറെ ച�ൊൽവാൻ ' എന്നു തുടങ്ങി 576 ശീലുകളാണ് വിളിക്കുക. അയ്യപ്പ ചരിത്രവും, ആചാരങ്ങൾ,
നായാട്ടു വിളിയിൽ ഉള്ളത്. മകര വിളക്ക് ദർശിച്ച ഉത്സവങ്ങൾ, അവയുടെ ചടങ്ങുകൾ എന്നിവയും
ശേഷം അത്താഴപൂജ കഴിഞ്ഞ് മാളികപ്പുറത്തുള്ള

62












































Click to View FlipBook Version