ദേശീയവിദ്യാഭ്യാസനയം
ഒരു വിമർശനാത്മക വായന
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ദേശീയവിദ്യാഭ്യാസനയം ഒരു വിമര്‍ശനാത്മക വായന
അത് എങ്ങനെ ഉറപ്പുവരുത്തുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
പാരമ്പര്യവും പൗരാണികനേട്ടങ്ങളുമാണ് നമുക്ക് വഴികാട്ടേണ്ടതെന്നും
അവ കുട്ടികളിലെത്തിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ ശ്രമിക്കണമെന്നും ഇതില്‍
സൂചിപ്പിച്ചിട്ടുണ്ട്. അതുക�ൊണ്ട് പൗരാണികശാസ്ത്രവും വേദഗണിതവും മറ്റുതരം
പാരമ്പര്യവിജ്ഞാനവും പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും ഇടംപിടിക്കും.
ശാസ്ത്രക�ോണ്‍ഗ്രസുകളില്‍ പ�ോലും ഇതിനുള്ള ശ്രമം നടത്തിയവര്‍, ചരിത്രപാഠ
പുസ്തകങ്ങള്‍ മുന്‍കാലങ്ങളില്‍ തിരുത്തിയവര്‍ അതിന് മുതിരില്ലെന്ന് എങ്ങനെ
ഉറപ്പിക്കും? ശാസ്ത്രീയബ�ോധവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചിന്തയും
(scientific temper and evidence-based thinking) (4.23) പുലര്‍ത്താന്‍ ചില ഭാഗങ്ങളില്‍
നിര്‍ദേശിക്കുന്നുണ്ടങ്കിലും പൗരാണികശാസ്ത്രനേട്ടം എന്ന നിലയില്‍ ഇനി മുതല്‍
ശാസ്ത്രത്തിലും ഗണിതത്തിലും സാമൂഹ്യശാസ്ത്രത്തിലും അവതരിപ്പിക്കപ്പെടാന്‍
പ�ോകുന്നവയെ വസ്തുനിഷ്ഠമായി സമീപിക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാവുമ�ോ?
ധാരണകളുടെ വികാസമുറപ്പിക്കുന്ന പഠനമാണ് വേണ്ടതെന്ന് അവിടവിടെ
പറയുമ്പോള്‍ തന്നെ പഠനനേട്ടത്തെ (learning outcome) കുറിച്ച് ആവര്‍ത്തിച്ചു
നടത്തുന്ന പരാമര്‍ശം കണ്ടില്ലെന്നു നടിക്കാനാവില്ല. തുടര്‍വിലയിരുത്തല്‍ എന്ന് ചില
പരാമര്‍ശങ്ങള്‍ നടത്തവെതന്നെ മാനകീകൃതപരീക്ഷ (standardised test) ഇടയ്ക്കിടെ
ഉണ്ടാവുമെന്ന് പറയുമ്പോള്‍ ഏതിന് മുന്‍തൂക്കം ലഭിക്കുമെന്നാണ് കരുതേണ്ടത്?
നിലനില്‍പിനുള്ള മത്സരങ്ങള്‍ക്കിടയില്‍ അപ്പപ്പോള്‍ നടക്കേണ്ട ജ്ഞാനനിര്‍മിതിയല്ല,
ഒടുവിലത്തെ പഠനനേട്ടമാവും ഉറപ്പുവരിക. അധ്യാപകര്‍ക്ക് ഫലപ്രദമെന്നു ത�ോന്നുന്ന
രീതിയില്‍ പഠിപ്പിക്കാം എന്നുകൂടി പറഞ്ഞിരിക്കയാല്‍ നവീനപഠനസമീപനത്തിന്റെ
പേരില്‍ ഈ നയരേഖയെ അഭിനന്ദിക്കുന്നത് സാഹസമാകും. (Teachers will be given
more autonomy in choosing aspects of pedagogy, so that they may teach in the manner
they find most effective for the students in their classrooms.) (5.14). ചുരുക്കത്തില്‍
പഠനസമീപനം സംബന്ധിച്ച് അവിടവിടെ ചേര്‍ത്തിട്ടുള്ള നവീനമായ ആശയങ്ങള്‍
പലതും ഏതാനും അക്കാദമിക വിദഗ്ധരുടെ കൈയടി മാത്രം ലക്ഷ്യം വച്ചാണെന്നേ
വിലയിരുത്താനാവൂ.
യഥാര്‍ഥത്തില്‍ പഠനപ്രക്രിയ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രക്രിയയും ഉത്പന്നവും
തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണസ്വഭാവം പരിഗണിക്കേണ്ടതുണ്ട്. ഉത്പന്നത്തിന്
പ്രാധാന്യം വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രക്രിയയില്‍ വെള്ളം ചേരുക സാധാരണമാണ്.
എന്നാല്‍ ശരിയായ പ്രക്രിയയിലൂടെ ഉത്പന്നത്തില്‍ എത്തണമെന്ന നിഷ്ഠ
പ്രക്രിയയും ഉത്പന്നവും ഒരുപ�ോലെ മികച്ചതാക്കും. ഇതുകാണാതെ രണ്ടിനെയും
വേര്‍പെടുത്തിയുള്ള അവതരണം അക്കാദമികമായ ഒളിച്ചോട്ടമാണ്.
പ�ൊതുപരീക്ഷയെന്ന ഭീഷണി
സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും അപകടകരമായ നിര്‍ദേശം സെക്ഷന്‍
4.41 ലും മറ്റ് പല സെക്ഷനുകളിലും ആവര്‍ത്തിക്കപ്പെടുന്ന 'പറാഖ്' (Performance
Assessment, Review and Analysis of Knowledge for Holistic development - PARAKH)
എന്ന നാഷണല്‍ അസസ്മെന്റ് സെന്റര്‍ ആണ്. ഓര�ോ തലത്തിലും കുട്ടികള്‍ നേടേണ്ട
ശേഷീമാനദണ്ഡങ്ങള്‍ ഈ ഏജന്‍സി നിര്‍ണയിക്കും. സാധാരണഗതിയില്‍ എന്‍.
സി.ഇ.ആര്‍.ടിയും എസ്.സി.ഇ.ആര്‍.ടി കളും ചെയ്തിരുന്ന കാര്യമാണ് പരീക്ഷകള്‍
നടത്താനായി രൂപീകരിക്കപ്പെടുന്ന ഒരു ദേശീയ ഏജന്‍സിയുടെ ഉത്തരവാദിത്തമാക്കി
മാറ്റുന്നത്. ഇത് അക്കാദിമകമായി ശരിയല്ല.
നിലവിലുള്ള പരീക്ഷകളുടെ പ�ോരായ്മകളെ കുറിച്ചും ക�ോച്ചിങ്ങ് സമ്പ്രദായം
സ്കൂള്‍തല മൂല്യനിര്‍ണയത്തെ അട്ടിമറിക്കുന്നതിനെ കുറിച്ചും രേഖ ഉത്കണ്ഠപ്പെടു
ന്നുണ്ട്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ കുട്ടിയുടെ യഥാര്‍ഥകഴിവിനെ
വിലയിരുത്തുന്നില്ലെന്ന് പറഞ്ഞുക�ൊണ്ടു തന്നെ ചില ഭേദഗതികള�ോടെ അവ
17
ദേശീയവിദ്യാഭ്യാസനയം ഒരു വിമര്‍ശനാത്മക വായന
ക�ോളേജുകളെ അഫിലിയേറ്റ് ചെയ്തിട്ടുള്ള നമ്മുടെ സര്‍വകലാശാലകള്‍
പ്രവര്‍ത്തന മികവ് കാട്ടുന്നില്ല എന്നത് സത്യമാണ്. സമയത്തിന് പരീക്ഷ
നടത്താനും ചിട്ടയായി ഫലം പ്രഖ്യാപിക്കാനും പ�ോലും അവയ്ക്ക കഴിയുന്നില്ല.
ന�ോളജ് കമ്മീഷന്‍ പറഞ്ഞത് "Under graduate colleges are constrained by
their affiliated status, the problem is particularly acute for under graduate
colleges that are good, for both teachers and students are subjetcted to
the ‘convoy problem’ in so far as they are forced to move at the speed of
the slowest." എന്നാണ്. മ�ോശം നിലവാരമുള്ള ക�ോളേജുകള്‍ക്ക് സഹായം
നല്‍കി മെച്ചപ്പെടുത്തല്‍ ലക്ഷ്യമല്ല. പകരം മെച്ചപ്പെട്ട ക�ോളേജുകള്‍ക്ക്,
ബിരുദം നല്‍കാനും, പുതിയ സ്വാശ്രയക�ോഴ്സുകള്‍ ആരംഭിക്കാനും, ഫീസ്ഘടന
സ്വയം നിര്‍ണയിക്കാനും, അധ്യാപകരുടെ സേവനവേതന വ്യവസ്ഥകള്‍
നിര്‍ണയിക്കാനും അധികാരം നല്‍കുന്ന തരത്തില്‍ സ്വയംഭരണം നല്‍കാനും,
പ്രത്യേക ഫണ്ട് നല്‍കി സഹായിക്കാനും ആണ് നിര്‍ദേശിച്ചത്.
കൂടുതല്‍ സ്വയംഭരണക�ോളേജുകള്‍ ഇതേത്തുടര്‍ന്ന് ഉണ്ടായി. എന്നാല്‍
സ്വയംഭരണ ക�ോളേജുകള്‍ സ്വകാര്യവല്‍കരണത്തിന് മാത്രമേ സഹായിക്കു
ന്നുള്ളൂ എന്ന് ഇതിനകം മനസ്സിലായിട്ടുണ്ട്. അഫിലിയേറ്റഡ് ക�ോളേജുകള്‍ക്ക്
പകരമുള്ള സ്വയംഭരണസ്ഥാപനങ്ങളുടെ വരവ് നിലവാരം വര്‍ധിപ്പിച്ചു
എന്നതിന് കാര്യമായ തെളിവുകളില്ല. എന്നിട്ടും കൂടുതല്‍ ക�ോളേജുകള്‍ക്ക്
സ്വയംഭരണം നല്‍കുമെന്നാണ് പറയുന്നത്. യു.ജി.സിയുടെ 2018 ലെ
തീരുമാനപ്രകാരം ആഗ�ോള റാങ്കിങ്ങില്‍ 500 താഴെ വരികയ�ോ ദേശീയ
അക്രഡിറ്റേഷനില്‍ (NAAC) മൂന്നിനുമീതെ സ്കോര്‍ ലഭിക്കുകയ�ോ ചെയ്യുന്ന
ക�ോളേജുകള്‍ക്കാണ് സ്വയംഭരണം ലഭിക്കുന്നത്. ഇന്നുള്ള 747 സ്വയംഭരണ
ക�ോളേജുകളില്‍ 643 എണ്ണവും സ്വകാര്യമേഖലയിലാണ് എന്നത് പ്രത്യേകം
ശ്രദ്ധിക്കേണ്ടതുണ്ട്.
വാസ്തവത്തില്‍, നവഉദാരവല്‍കരണത്തിന്റെ ഭാഗമായ ല�ോകബാങ്ക്
നിര്‍ദേശങ്ങളടങ്ങിയ ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കിയത് ബിര്‍ള-അംബാനി
റിപ്പോര്‍ട്ടാണ്. വാജ്പേയ് സര്‍ക്കാര്‍ നിയമിച്ച ഈ കമ്മിറ്റി 2000 ല്‍ ആണ് റിപ്പോര്‍ട്ട്
നല്‍കിയത്. വിദ്യാഭ്യാസരംഗത്തിന്റെ വാണിജ്യവല്‍കരണം, അരാഷ്ട്രീയവല്‍കരണം,
വിപണിയുമായി സംയ�ോജിപ്പിക്കല്‍, സ്ഥാപനനടത്തിപ്പിനുവേണ്ടി സ്വയം വരുമാനം
സമാഹരിക്കല്‍, നിര്‍ബന്ധ അസൈന്‍മെന്റും അക്രഡിറ്റേഷനും, സ്വയംഭരണം,
വിജ്ഞാനാധിഷ്ടിത സമ്പദ് വ്യവസ്ഥയെ ലക്ഷ്യമിടല്‍, സ്വാശ്രയസ്ഥാപനങ്ങളും
ക�ോഴ്സുകളും ആരംഭിക്കല്‍ തുടങ്ങിയ വിപണി അനുകൂല നിര്‍ദേശങ്ങളാണ് ഈ
റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ബി. ജെ. പി. സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ
ആവിഷ്കരിച്ച നയങ്ങളാണ് 2020 ലെ വിദ്യാഭ്യാസനയത്തിന്റെ അടിത്തറ എന്നത്
വ്യക്തമാണ്.
പുത്തന്‍ വിദ്യാഭ്യാസനയത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട
പ്രധാന നിര്‍ദേശങ്ങളില്‍ ചിലത് പരിശ�ോധിക്കാം.
സ്ഥാപനഘടന
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ബഹുവിഷയ സ്ഥാപനങ്ങള്‍
ആക്കും. 2030 ആകുമ്പോഴേക്ക് ഇത് പൂര്‍ണമാകണം. ഉന്നതവിദ്യാഭ്യാസ
സ്ഥാപനമ�ോ സ്ഥാപന ക്ലസ്റ്ററുകള�ോ മൂവായിരത്തിലേറെ വിദ്യാര്‍ത്ഥികളെ
ഉള്‍ക്കൊള്ളുന്ന വലിയ സ്ഥാപനങ്ങള്‍ ആകണം. വിശ്വപ്രശസ്തമായ നളന്ദ,
തക്ഷശില സര്‍വകലാശാലകളുടെ മാതൃകയിലുള്ള സര്‍വകലാശാലകള്‍ ആണ്
നമുക്ക് വേണ്ടത്. ഇവയെല്ലാം കാമ്പസ് അധിഷ്ഠിതമായിരിക്കും എന്നാണ് ഇത്
സൂചിപ്പിക്കുന്നത്. പ്രവര്‍ത്തന മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ മൂന്നുതരം
33