The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by kjvinod102, 2021-06-16 03:26:13

Bullettin 3

Bullettin 3

ജൂലൈ 2021

ആമുഖം

പാടവരമ്പിലെ കാവ്യാത്മകഭാഷ

ടി.കെ. ശങ്കരനാരായണൻ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരൽമീൻ നീന്തുന്ന പാടത്തെ സംബന്ധിച്ച
പരസ്യങ്ങൾ വരുമ്പോൾത്തന്നെ എത്ര കാവ്യാത്മകമായ
ശീർഷകമാണ് ഇതെന്ന് ത�ോന്നിയിരുന്നു. ഈ
ശീർഷകത്തിൽത്തന്നെ ഒരു എഴുത്തുകാരൻ പുലർത്തുന്ന പാരിസ്ഥിതികല�ോകം,
ദേശബ�ോധം, ഭാഷാബ�ോധം എല്ലാമുണ്ട്. കാരണം ഈ മൂന്നിനേയും ഒരിക്കലും
നമുക്ക് വേർതിരിച്ചു കാണാൻ കഴിയില്ല. ഇത് ഓര�ോന്നും അത്രമേൽ പരസ്പരം
ബന്ധപ്പെട്ടു കിടക്കുന്നവയാണ്. എഴുതാൻ തുടങ്ങിയ കാലം ത�ൊട്ടു തന്നെ
ഭാഷയിൽ ബാലകൃഷ്ണൻ പാലിക്കാറുള്ള ജാഗ്രത നമ്മളെല്ലാവരും വളരെ
സൂക്ഷ്മതയ�ോടു കൂടി ശ്രദ്ധിച്ചിട്ടുള്ളതാണ്.
താൻ ജനിച്ചുവളർന്ന വടക്കൻ കേരളത്തിലെ കുട്ടിക്കാലം, കൗമാരം,
ഗ്രാമത്തിലേയും കുടുംബത്തിലേയും ബന്ധുക്കളായ കഥാപാത്രങ്ങൾ, തന്നെ
മുറിപ്പെടുത്തിയ അനുഭവങ്ങൾ, വടക്കൻ കേരളത്തിലെ സംസ്‌കൃതി
എന്നിവയിലൂടെയ�ൊക്കെ ഒരു ഒളിയാത്ര നടത്തുകയാണ് ഈ ആത്മകഥയിലൂടെ
ബാലകൃഷ്ണൻ ചെയ്യുന്നത്.
ഒരു ചെറിയ കാലയളവു പ�ോലും ഞാൻ ഇതുവരെ വടക്കൻ കേരളത്തിൽ
താമസിച്ചിട്ടില്ല. പക്ഷേ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരൽമീൻ വായിച്ചുക�ൊണ്ടിരുന്ന
കാലത്ത് ആ വടക്കൻ കേരളത്തിലെ ഗ്രാമങ്ങള�ോ കഥാപാത്രങ്ങള�ോ ഒന്നും
എനിക്ക് തെല്ലും അപരിചിതമായിത്തോന്നിയില്ല. എന്നുമാത്രമല്ല, ഇതില�ൊക്കെ
പലഘട്ടങ്ങളിലും എന്റെ അംശങ്ങൾ ഉണ്ടല്ലോ എന്ന് ത�ോന്നുകയും ചെയ്തു.
ഒരുപക്ഷേ മറ്റേത�ൊരു ദേശത്തെ വായനക്കാരനും പരൽമീൻ വായിക്കുമ്പോൾ
അത് തന്റെ സ്വന്തം ദേശത്തിന്റെ കഥ പ�ോലെ ആസ്വദിക്കുവാൻ സാധിക്കും. അത്
എഴുത്തിന്റെ ഒരു മിടുക്കാണ്. അത് മാത്രമല്ല, വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ
മാത്രം ഉപയ�ോഗിച്ചു വരുന്ന ചില നാട്ടുഭാഷാപദങ്ങൾ, വാമ�ൊഴികൾ എത്ര
കൃത്യമായും ഔചിത്യത്തോടു കൂടിയുമാണ് ബാലകൃഷ്ണൻ പ�ൊതുഭാഷാഘടനയുമായി
യ�ോജിപ്പിച്ചിട്ടുള്ളതെന്ന് കാണുമ്പോൾ നമുക്ക് അതിശയം ത�ോന്നും.
വളരെ ശക്തമായ കുറെ ജീവിതമുഹൂർത്തങ്ങൾ പരൽമീൻ നീന്തുന്ന പാടത്തിലുണ്ട്.
ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച രാത്രിയെക്കുറിച്ച് ഒരധ്യായമുണ്ട്. ഒരു രാത്രി
മുഴുവൻ ഇതിനെക്കുറിച്ചുള്ള സംഘർഷത്തിന് ശേഷം രാവിലെ ആ തീരുമാനം
ഉപേക്ഷിക്കുമ്പോൾ മരണം തന്റെ ത�ൊട്ടരികിലുള്ള ഇരയെ നഷ്ടപ്പെടുത്തി എന്ന
അരിശത്തിൽ പല്ലിറുമ്മി എന്നാണ് ബാലകൃഷ്ണൻ എഴുതിയിരിക്കുന്നത്. ഇതുപ�ോലെ
ഒരുപാട് ജീവിതസന്ദർഭങ്ങൾ, മന�ോഹരമായ ഭാഷ, മിഴിവുള്ള കഥാപാത്രങ്ങൾ
ഇവയ�ൊക്കെക്കൊണ്ട് സമ്പന്നമാണ് പരൽമീൻ നീന്തുന്ന പാടം എന്ന ആത്മകഥ.

69






























































Click to View FlipBook Version