The words you are searching are inside this book. To get more targeted content, please make full-text search by clicking here.

കവിഭാഷ ലക്കം പതിനഞ്ച് മുഖം
എഡിറ്റര്‍ ശിവപ്രസാദ് പാലോട്
മുഖചിത്രം സുരേഷ് കാട്ടിലങ്ങാടി

Discover the best professional documents and content resources in AnyFlip Document Base.
Search
Published by sivaprasad palod, 2021-05-17 11:15:03

കവിഭാഷ ലക്കം പതിനഞ്ച് മുഖം

കവിഭാഷ ലക്കം പതിനഞ്ച് മുഖം
എഡിറ്റര്‍ ശിവപ്രസാദ് പാലോട്
മുഖചിത്രം സുരേഷ് കാട്ടിലങ്ങാടി

കവിഭാഷ മാസിക 2 ലക്കം 1 5 മുഖം മെയ് 2021

ആദിയില്‍ മുഖമായിരുന്നു ഭാഷ.

മുഖത്തിലൂടെയാണ് നാം പരസ്പരം അറിഞ്ഞത്,

ചിരിച്ചത്, കരഞ്ഞത്, മുഖം കൊണ്ടാണ് നാം അടുത്തത്.

മുഖം കൊണ്ടാണ് നാം കലഹിച്ചത്. മുഖത്തിനു

വേണ്ടിയാണ് നാം കൂടുതല്‍ സമയം വേവലാതിപ്പെട്ടത്.

മുഖം ലഭിക്കു മ്പോഴും മുഖം നഷ്ടപ്പെടുമ്പോഴും

ചരിത്രത്തില്‍ അടയാളങ്ങ ളുണ്ടായി. മുഖങ്ങളോടൊപ്പം

പിറന്നവയാണ് പൊയ്മുഖങ്ങള്‍. ഒന്നിലേറെ

മുഖങ്ങളുള്ളവരും മുഖമേ ഇല്ലാത്തവരുമുണ്ടായി. നഷ്ടപ്പെട്ട

മുഖങ്ങള്‍ തിരിച്ചു പിടിക്കാനും, സൃഷ്ടിച്ചെടുത്തവ നിലനിര്‍

കവിഭാഷ ഡിജിറ്റല്‍ ത്താനും , പുതിയ മുഖങ്ങള്‍ പിടിച്ചെടുക്കാനും
ഇ ബുക്ക് മാസിക
ലക്കം പതിനഞ്ച് യുദ്ധങ്ങളുണ്ടായി. മുഖങ്ങളെ വര്‍ണിച്ച് ആയിരം

മെയ്‍2021 കാവ്യങ്ങളുണ്ടായി.

മുഖം മുഖം മൂടികളെ എന്നും സമൂഹത്തിന്
എഡിറ്റര്‍
ശിവപ്രസാദ് പാലോട് ഭയമായിരുന്നു. മുഖം മൂടികളണിഞ്ഞവര്‍ ഏതു നിമിഷവും
ആര്‍ട് എഡിറ്റര്‍
സുരേഷ് കാട്ടിലങ്ങാടി അതഴിഞ്ഞുപോയേക്കുമെന്ന മഹാഭയത്തിലും. ഇന്ന് മുഖം

കത്തുകളും രചനകളും മൂടാതെ നടക്കാനാവില്ല. മുഖം മൂടികള്‍ക്കുള്ളില്‍ പരസ്പരം
പത്രാധിപര്‍, കവിഭാഷ മാസിക,
കുണ്ടൂര്‍ക്കുന്ന് പി.ഒ മണ്ണാര്‍ക്കാട് കാണാതെ പുഞ്ചിരിക്കുകയാണ് നാം. സംസാരിക്കുക
പാലക്കാട് 678583 ph. 9249857148
[email protected] യാണ് നാം. പൊടുന്നനേ മുഖം നഷ്ടപ്പെട്ടപ്പോള്‍ ലോകം

ആദ്യം ഭയപ്പെടുകയും പിന്നെ പൊരുതുകയും പൊരുത്ത

പ്പെടുകയും ചെയ്തു. എങ്കിലും ഒരു കെട്ടിപ്പൂട്ടുകളുമില്ലാതെ

ചിരിക്കാന്‍, ശ്വസിക്കാന്‍, കരയാന്‍ കൊതിക്കുന്നവരാണ്

നാം.

വിദ്യാസാഹിതി കവിഭാഷ മാസികയുടെ

പതിനഞ്ചാം ലക്കം മുഖം നഷ്ടപ്പെട്ടുപോവുന്ന നമ്മുടെ

തന്നെ മുഖങ്ങളെ കിനാവിലെങ്കിലും തിരിച്ചു

പിടിക്കാനുള്ള ശ്രമമാണ്. വായനകൊണ്ട് പരസ്പരം

കരുത്താവുക.

ശിവപ്രസാദ് പാലോട്
പത്രാധിപര്‍

വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക 3 ലക്കം 1 5 മുഖം മെയ് 2021

കരിന്തീ

പി.കെ.ഗോപി ചിരിക്കുമ്പോളൊരു

തുള്ളി
കണ്ണുനീരിറ്റാം
കരയുമ്പോളൊരു
കൊള്ളി
ക്കരിന്തീ കത്താം !

വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക 4 ലക്കം 1 5 മുഖം മെയ് 2021

വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക 5 ലക്കം 1 5 മുഖം മെയ് 2021

കുറുമ്പുകൾ

വിനോദ് വൈശാഖി ഓലപ്പുര യരിപ്പ
ഇറയത്തെ കുളിപ്പി
മഴനൂൽ ച്ചിടയ്ക്കിടെ
വീടകം നനയ്ക്കില്ലേ '
മണ്ണിൽ കൊരുത്ത്
തുന്നിത്തന്ന മഴയിൽ നനയാതെ
തണുപ്പിൻ മീതെ ഒതുങ്ങി,
മലർന്നു കിടന്നൊരു കുട പിടിച്ചെന്തിനു
പുൽമേട് ചോദിക്കുന്നു: സായന്തനച്ചന്തത്തെ
പാഴാക്കുന്നു
മഴ വരുമ്പോൾ
തണുക്കുന്നതെങ്ങനെ? മുറ്റത്തെ മണവും
പുൽച്ചാടി മണ്ണിൻ നിറവും
ഒളിക്കുന്നതെവിടെ, അലിയിച്ചിറമ്പിലൂടെ
വല നെയ്യും ചിലന്തി പാഞ്ഞെൻ
ജീവനോടുണ്ടാകുമോ. കളിവള്ളവും കൊണ്ടെ _
വിടേക്കാണീ പോക്ക്...?
തേനിൽ മുങ്ങി
യിരുന്ന ശലഭത്തിൻ
ചിറക്
കനംതൂങ്ങിയടർന്നു'
പതിക്കുമോ?

ഇലക്കൂടുകൾ തകർന്നു
റുമ്പിൻ കുറുമ്പുകൾ
ഒഴുകിമറയാതിനി
യുമുണ്ടാകുമോ.
ചീവീടിൻ ചൂളം ,കുത്തി
-
യൊഴുക്കിലsയുമോ!
ഇടിവെട്ടേറ്റ തെങ്ങിൻ
തലപ്പ് പതിക്കുമോ..

വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം





















കവിഭാഷ മാസിക 1 6 ലക്കം 1 5 മുഖം മെയ് 2021

ആരാണമ്മാവാ,ഈ സാധാരണൻ
വേണുഗോപാൽ പേരാമ്പ്ര

"ഒരു ജനപ്രതിനിധിയെന്ന നിലയിൽ എല്ലാതരം വിഭാഗീയതകൾക്കും അതീത
നാണ് ഞാൻ; സാധാരണക്കാരൻ്റെ സ്വപ്നഭൂമികയിൽ കടന്നുകയറി നൃത്തംചെയ്യാൻ ഒരു
വൃത്താസുരനെയുംഅനുവദിക്കില്ലെന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ചുകൊണ്ട് നിർത്തട്ടെ....ഇനി
നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കാം; അവ്യക്തതകൾ ദുരീകരിക്കാം !"
"അല്ല നേതാവേ, ഏതെങ്കിലും വാഗ്ദാനം നിറവേറ്റാൻ നമ്മൾ തീരുമാനിക്കുന്നുണ്ടോ?"
"ഇരിക്കെടാ ശവമേ!"
"അങ്ങുന്നേ, സാധാരണക്കാരൻ എന്നുദ്ദേശിച്ചത് ആരെയാ?"
ആഡംസ്മിത്ത് പറയുന്നു, സാമ്പത്തിക നിലവിതാനത്തിൽ നിന്നും..."
"അല്ല സാറേ, കുറച്ചുകൂടി തെളിഞ്ഞൊരുത്തരം.."
"അസാധാരണമല്ലാത്തതെല്ലാം സാധാരണമാണെന്ന നീഷേയുടെവചനം.."
"തിരുമനസ്സേ, മാസാമാസം ശ്രീപത്മനാഭൻ്റെ നാല് ചക്രം കൈ നീട്ടി
വാങ്ങാത്തവരാണോ?"
"എന്നൊക്കെ ചോദിച്ചാൽ.."
"കലാകായിക പ്രകടനങ്ങളിലൂടെ പുരസ്കാരങ്ങൾ വാരിക്കൂട്ടാത്തവരാണോ ആ സാധാരണ
മഹാൻമാർ? "
"പറഞ്ഞ് വരുമ്പോൾ...."

"സ്വന്തമായ് സ്ഥാപനങ്ങൾ സ്ഥാപിക്കാത്ത മഠയൻമാരാണോ?"
"അത് മാത്രമല്ല...."
"ആറ് സെൻ്റ് മണ്ണിൻ്റെയെങ്കിലും ജൻമിയല്ലാത്തവരാണോ?"
ചോദ്യങ്ങൾ എപ്പോഴും ലളിതമാണ് സമ്മതിദായകരേ; പക്ഷേ, ഉത്തരങ്ങൾ..."
"മഹാത്മൻ, ദാരിദ്ര്യരേഖയ്ക്ക് അടിയിൽ നുഴയുന്നവരാണോ അങ്ങ് പറഞ്ഞ ആ മനുഷ്യ
വിഭാഗം?"
"അവരെയും ഉൾപ്പെടുത്താൻ മറക്കാതിരിക്കുക"
"ഇനി, അത്യുന്നത കുലത്തിൽ പിറക്കാൻ പുണ്യം ചെയ്യാത്തവരാണോ?
"അതായിട്ടുള്ളതായിട്ടുള്ള... "
"ബിരുദാനന്തര ബിരുദവും അനന്തര ബിരുദവു കരഗതമല്ലാത്തവരാണോ പ്രസിഡൻ്റേ?"
"എന്നൊക്കെയങ്ങ് ചോദിച്ചാൽ... "
"പ്രഭോ, ഇതൊന്നുമല്ലെങ്കിൽ; മാളിക പണിയാൻ കെല്പില്ലാത്തവരാണോ?"
"പോടാ കഴുതക്കുട്ടികളേ, നിൻ്റെയൊക്കെ കാരണവൻമാരോട് പോയി ചോദിക്ക്!"

വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം





























കവിഭാഷ മാസിക 3 1 ലക്കം 1 5 മുഖം മെയ് 2021

ഷാജി മാഷിന് ചിത്രകല കുട്ടിക്കാലം മുതൽ കൂടെ
കൂടിയത്. അച്ഛനും അമ്മയും തന്നെയായിരുന്നു ആദ്യ
ഗുരുനാഥർ. സാമൂഹ്യ പ്രവർത്തകൻ കൂടിയായ
അച്ഛൻ പോസ്റ്ററും ബാനറുമെല്ലാം തയാറാക്കുമ്പോൾ
മകൻ കൂട്ടു ചേര്‍ന്ന് ചിത്രകലയുടെ അടിസ്ഥാന
പാഠങ്ങൾ പഠിക്കുകയും ചെയ്തു.

ഷാജി സുബ്രഹ്മണ്യൻ രാമനാട്ടുകര സേവാ മന്ദിരം പോസ്റ്റ് ബേസിക്
സ്കൂളിൽ നിന്നും ഹൈസ്കൂൾ പഠനത്തിനു ശേഷം
കോഴിക്കോട് പ്രീഡിഗ്രിക്ക് ചേർന്നു. തുടർന്ന്
ആത്മാവിൻ്റെ ഭാഗമായ ചിത്ര കലയിൽ ഷാജി
സുബ്രഹ്മണ്യൻ കോഴിക്കോട് ഫൈൻ ആർട്സ്
കോളേജിൽ നിന്നു ഡിപ്ലോമ കരസ്ഥമാക്കി.

പഠനം എന്നത് സിലബസിനും അപ്പുറത്ത് 1991 ൽ ഡിപ്ലോമ പഠനത്തിനു ശേഷം ഇന്ത്യ,
എന്തെന്നുള്ള അന്വേഷണത്തിൻ്റെയും അവിടെ
തനിക്ക് എന്ത് ചെയ്യാൻ കഴിയുംഎന്ന വിമർശനാത്മക മാൽഡീവ് സ്, ഗൾഫ് രാജ്യങ്ങൾ എന്നിവടങ്ങളിൽ
ചിന്തയുടെയും ഉത്തരമാകുമ്പോഴാണ് ഒരു വ്യക്തി
തൻ്റേതായ ഇടം ആ മേഖലയിൽ തീർക്കുകയും ചിത്രകലാ അധ്യാപകനായി ജോലി
സ്ഫുടം ചെയ്ത് തിളക്കം കൂട്ടുകയും ചെയ്യുക.ഇത്തരത്തി
ലുള്ള അന്വേഷണത്തിൻ്റെ ഫലമാണ് വരകളിൽ നോക്കിയിരുന്നു. ഇപ്പോഴും ഓൺലൈൻ
കവിത വിരിയുന്ന തൂലി ചിത്രരചനാശൈലി . ലോക
ചിത്രകലാരംഗത്തു തന്നെ ശ്രദ്ധ നേടിയ ഈ ചിത്രകലാ ചിത്രരചനാ ക്ലാസുകളിൽ സജീവമാണ് ഷാജി
ശൈലിയുടെ ഉടമയായ ഷാജി സുബ്രഹ്മണ്യൻ,
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര സ്വദേശികളും സുബ്രഹ്മണ്യൻ.നിരവധി ദേശീയ അന്തർദ്ദേശീയ
അധ്യാപക ദമ്പതികളുമായ രോഹിണി ടീച്ചറിൻ്റെയും
സുബ്രഹ്മണ്യൻ മാഷിൻ്റെയും മകനാണ്. ചിത്രരചനാ ക്യാമ്പുകളിലും പ്രദർശനങ്ങളിലും

ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്.

ആസ്വാദകനോട് നേരിട്ട് സംവദിക്കുന്ന
തരത്തിലുള്ളതാണ് ഷാജി സുബ്രഹ്മണ്യൻ്റെ
ചിത്രങ്ങൾ. അവ കാഴ്ചക്കാരെ ചിത്രത്തിൻ്റെ
അർത്ഥ തലങ്ങൾ അന്വേഷിച്ച് കുഴപ്പിക്കുന്നില്ല

വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
























Click to View FlipBook Version