കവിഭാഷ മാസിക 20 ലക്കം 19 തരി ഡിസംബര്‍ 2021
ഏവരേയും ആനന്ദിപ്പിച്ച് പാട്ടുപാടിക്കൊണ്ടിരുന്ന ഒരു കുഞ്ഞു കുരുവിയെയും അവന്റെ
എല്ലാമെല്ലാമായ കുടുംബത്തെയും പരീക്ഷിക്കാനായി വിധി നടത്തിയ നാടകത്തിൽ,
പരീക്ഷകനെ പ്പോലും തോൽപ്പിച്ച്.... കേൾവിയെയും സംസാര ശേഷിയെയും നശിപ്പിക്കുക
വഴി സംഗീതത്തെ അന്യമാക്കാൻ ശ്രമിച്ച വിധിയെയും നോക്കി ഒന്നു മന്ദഹസിച്ച് .താൻ
നടന്നു വന്ന വഴികളിൽ നിറം കൊണ്ട് സംഗീതം തീർക്കുന്ന കലാകാരൻ - ആഷിക്ക്.എൽ
എന്ന ആഷിക്ക് അലി ഖാൻ.
കോട്ടയം ജില്ലയിലെ കങ്ങഴ സ്വദേശികളായ ശ്രീ.
ലിയാഖത്ത് അലി ഖാൻ ശ്രീമതി.ഷൈല ദമ്പതികളുടെ മകനായ
ആഷിക്കിന് വാക്കുകൾ ഉറപ്പിച്ചു പറയാൻ തുടങ്ങുന്ന പ്രായത്തിൽ
തന്നെ സംഗീതം മാന്ത്രിക ശക്തി പോലെ കൂടെ യുണ്ടായിരുന്നു.
ഒന്നര വയസു മുതൽ കുഞ്ഞു ചുണ്ടുകളിലൂടെ ഒഴുകുന്ന ഗാന വൈഖരി
ക്ക് കരിനിഴൽ വീശി രണ്ടര വയസ്സാകു മ്പോൾ മെനിഞ്ചൈറ്റിസ്
രോഗം പിടിപെട്ടു. രോഗം മാറിയിട്ടും രോഗം വന്ന ശക്തി സംസാര
ത്തെയും കേൾവിയെയും സാര മായി ബാധിച്ചു. അതുവരെ എല്ലാ
വരുടെയും മനസ്സിനെ കിളി ക്കൊഞ്ചൽ നിറഞ്ഞ സംഗീതം കൊണ്ട്
ആനന്ദിപ്പിച്ച കുഞ്ഞു ആഷിഖിൻ്റെ പൊടുന്നനെയുള്ള മാറ്റം
കുടുംബത്തെ വേദനയുടെ ഗർത്തത്തിൽ എത്തിച്ചു.ഈ തളർച്ചയിലും
വിധി സമ്മാനിച്ച വൈകല്യത്തെ മനസ്സുകൊണ്ട് അംഗീകരിക്കാനും
വീഴ്ചയെ അതിജീവിക്കാനും രക്ഷിതാക്കൾക്ക് കഴിഞ്ഞതു കൊണ്ട്
മാത്രമാണ് ആഷിക്ക് ഒരു ഫീനിക്സ് പക്ഷിയായി മാറിയത്.
അധ്യാപകർ തന്നെയായ മുത്തശ്ശനും മുത്തശ്ശിയും പെങ്ങൾ ആഷാ
ലിയയും കുഞ്ഞു ആഷിക്കിൻ്റെ നാവും കാതുമായി. അതുവരെ
പാട്ടിനെ കൂടെ കൂട്ടിയിരുന്ന ആഷിക്ക് പതിയെ നിറങ്ങളെ
സ്നേഹിക്കാൻ തുടങ്ങി.
വിദ്യാസാഹിതി അധ്യപക കൂട്ടായ്മ പ്രസിദ്ധീകരണം