The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by sivaprasad palod, 2020-09-22 10:35:48

എഞ്ചുവടി ബാല നോവല്‍ എം.കൃഷ്ണദാസ്

കവിഭാഷ പബ്ളിക്കേഷന്‍സ്

1

എഞ്ചുവടി

ബാലനോവൽ

എം. കൃഷ്ണദാസ്

കവിഭാഷ പബ്ളിക്കേഷന്‍സ്

2

Malayalam language
ENCHUVADI
M.Krishnadas
Rights reserved
First published 2020
Cover
Rajendran KG
Publishers
KAVIBASHA PUBLICATIONS
No part of this publication may be reproduced. or transmitted in any form
or by any means without the prior written permission of the publisher

3

എം.കൃഷ്ണദാസ്

പാലക്കാട് ജില്ലയിലെ കാരാകുര്‍ശിയില്‍

മുഞ്ഞക്കണ്ണി അച്യുതന്റെയും ലക്ഷ്മിയുടെയും
മകനായി 1966 ഏപ്രില്‍ 22 ന് ജനനം.
ഇപ്പോള്‍ കാരാകുര്‍ശി ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍.
യുറീക്ക പത്രാധിപ സമിതി അംഗമായിരുന്നു. അധ്യാപക സംഘടന,
ശാസ്ത്ര സാഹിത്യപരിഷത്ത്, വായനശാല പ്രവര്‍ത്തകന്‍.

1995 മുതല്‍ അ എന്ന കുഞ്ഞുമാസിക പ്രസിദ്ധീകരിച്ചിരുന്നു.
ഒാരോരോ കഥകള്‍, മുത്തന്‍ കഥകള്‍, വിരുന്ന്, സഞ്ജുവിന്റെ സഞ്ചാര
കഥകള്‍, മിന്നാമിനുങ്ങുകള്‍, തേന്‍മിഠായികള്‍ എന്നീ പുസ്തകങ്ങള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ. ശാലിനി
മക്കള്‍ അഞ്ജന എം.കെ., അച്യുത് എം.കെ.
വിലാസം

കാരാകുര്‍ശി പിഒ
പാലക്കാട് 678595
ഫോണ്‍ 9447368558
Email [email protected]

4





2

മായ വർദ്ധിച്ച സന്തോഷത്തോടെ ഗേറ്റ് തുറന്നു.അച്ഛൻ,അവളുടെ മുഖത്തു നോക്കാതെ

വണ്ടിയുമായി പോർച്ചിലേക്കു കയറി.
"മകൾ ഉച്ചതൊട്ട്,നിൽക്കുന്നതാ ഗേറ്റിൽ ......" അമ്മ പറഞ്ഞു.
അച്ഛനതൊന്നും ശ്രദ്ധിക്കാതെ വണ്ടിനിർത്തി വെറും കൈയ്യോടെ അകത്തേക്ക്
കയറുന്നത് കണ്ട് മായ വിളിച്ചു :
" അച്ഛാ......"
അച്ഛൻ ഭാവ വ്യത്യാസമില്ലാതെ പാതി തിരിഞ്ഞ് ചോദിച്ചു:
"എന്താ മോളേ ......"
"എവിടേ സാധനങ്ങൾ ....."
"എന്തു സാധനങ്ങൾ മായമ്മു .....?" അച്ഛൻ ഒന്നും ഓർമ്മയില്ലാത്തതുപോലെ ചോദിച്ചു.
"നാളെ സ്ക്കൂള് തുറക്കുകയാണെന്നറിയില്ലേ .....?"
"അതെ,അതിനെന്താ ......?!" അച്ഛൻ അത്‌ഭുതം പ്രകടിപ്പിച്ചു.
" അച്ഛൻ ഇപ്പോൾ എവിടെ പോയതാ ....."
"പാലക്കാട് പോയി ......"
"എന്തിനാ പോയത് ......??"
" മീറ്റിംഗിന് ....."
"അതു കഴിഞ്ഞിട്ടോ ......"
"അതു കഴിഞ്ഞിട്ട് തിരിച്ചു പോന്നു......"
"നാളേത്തെ വിശേഷന്താ ......?"
" നാളെ സ്ക്കൂള് തുറക്കും ....."
"എന്തു വാങ്ങിക്കൊണ്ടുവരാനാ അച്ഛൻ പോയത് ....?"
"ഓ അതു മറന്നു,അതെല്ലാം ആ വണ്ടിയിലുണ്ട് എടുത്തോ......"
അമ്മ മുറ്റത്തു നിന്ന് ഈ നാടകമെല്ലാം കണ്ട് ചിരിച്ചു.അപ്പോൾ,മഴയും ചിരിച്ചു
കൊണ്ടുവന്നു.

7











"അച്ഛൻ കണ്ണിൽ പൊടിയിടുകയൊന്നും വേണ്ട,ഞാനെന്റെ കഴിഞ്ഞ വർഷത്തെ
പാത്രത്തിൽ തന്നെ ചോറ് കൊണ്ട് പൊയ്ക്കൊള്ളാം ....." മഹേഷ് നിഷ്ക്കരുണം പറഞ്ഞു.
"ഏട്ടനും അനിയത്തിക്കും ഒരു പോലുള്ള പാത്രങ്ങളായിക്കോട്ടേ കരുതി വാങ്ങിയതാ....
വേണ്ടെങ്കിൽ വേണ്ട." അച്ഛനും വിട്ടു കൊടുത്തില്ല.
"മ്മക്ക് ഒരേ പോലുള്ള പാത്രത്തിൽ ചോറു കൊണ്ടുപോവാം ഏട്ടാ ....." മായ സന്ധി
സംഭാഷണത്തിനെത്തി.
"മായ പറഞ്ഞതുകൊണ്ട് ഞാൻ സമ്മതിക്കുന്നു." മഹേഷ് അനിയത്തിക്കു വേണ്ടി
വഴങ്ങിക്കൊടുത്തു.
"അതിന്,അനിയത്തി ചോറ് കൊണ്ടുപോവുന്നില്ലല്ലോ ....." അവസാനിച്ചുവെന്നു
കരുതിയ ഒരു പ്രശ്നം അമ്മ സങ്കീർണ്ണമാക്കി.
"അതെന്തേ,അമ്മ....." മഹേഷ് ചോദിച്ചു.
"മായ സ്ക്കൂളിൽ നിന്നാ കഴിക്കുന്നത്,പാത്രം മാത്രമേ കൊണ്ടുപോവുന്നുള്ളു....." അമ്മ
തീർത്തു പറഞ്ഞു

8️

ഇ" നി എന്തൊക്കെയാ ഏട്ടാ അതിലുള്ളത്......?"ബാഗിനുള്ളിൽ കൈയിട്ടു തിരയുന്ന

മഹേഷിനോട് മായ ചോദിച്ചു. അവൾ പറയേണ്ട താമസം അവനത് മുഴുവൻ തുറന്ന്
എല്ലാം കൊട്ടിയിട്ടു.
പൊഴിഞ്ഞു വീണത് മഹാത്ഭുതങ്ങളായിരുന്നു.മുത്തുമാലകൾ,
കുപ്പിവളകൾ,കുഞ്ഞിപ്പൊട്ടുകൾ,നെയിൽ
പോളിഷ്,വെള്ളിപ്പാദസരം,പൗച്ച്,ക്രയോൺസ്, കളർ പെൻസിലുകൾ,സ്കെച്ച് പെൻ,
മിന്നുന്ന പൊതി കടലാസ്,ജീരകമിഠായി പായ്ക്കറ്റുകൾ....അങ്ങനെ ഒരു പാട്
നുള്ളുനുറുങ്ങുകൾ ഉതിർന്നു വീണത് വാരിക്കൂട്ടാൻ മായ തിടുക്കംകൂട്ടി.ഇത്രയും
സാധനങ്ങൾ ആ കുഞ്ഞ് ബാഗിലുണ്ടായിരുന്നോ എന്ന അത്ഭുതത്തിൽ മായ മധുരമായി

13








Click to View FlipBook Version