The words you are searching are inside this book. To get more targeted content, please make full-text search by clicking here.

Kerala Renaissance- History

Discover the best professional documents and content resources in AnyFlip Document Base.
Search
Published by Kerala Info, 2018-12-20 05:18:49

Navodhanam Slides

Kerala Renaissance- History

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം അന്തർജനങ്ങൾ
സമരത്തിനിറങ്ങി;
53 പ�ോലീസ് തല്ലിച്ചതച്ചു

സ്വതന്ത്ര ഭാരതത്തിൽ വഴി നടപ്പവകാശത്തിനായി നടന്ന
സമരം. പാലിയം കുടുംബം, ക്ഷേത്രങ്ങൾ എന്നിവയ്ക്കു
മുന്നിലൂടെ അഹിന്ദുക്കൾക്ക് നടക്കാൻ അവകാശം

ഉണ്ടായിരുന്നെങ്കിലും അവർണ്ണർക്ക് യാത്ര നിഷേധിച്ചിരുന്നു.
ഇതിനെതിരെ നടന്ന സമരത്തിൽ പല രാഷ്്ട്രീയ കക്ഷികളും
പങ്കാളികളായെങ്കിലും ഒടുവിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമാണ്

ഉറച്ചു നിന്നത്. പി. ഗംഗാധരൻ ആയിരുന്നു നേതാവ്.
ആര്യാ പള്ളത്തിന്റെ നേതൃത്വത്തിൽ അന്തർജ്ജനങ്ങൾ
സമരസന്നദ്ധരായി. പി. പ്രിയദത്ത, ഐ. സി. പ്രിയദത്ത,
ദേവസേന, എഴുമാവിൽ സരസ്വതി എന്നിവർ സമരത്തിന്റെ

മുൻനിരയിലെത്തി. പ�ൊലീസ് അവരെ തല്ലിച്ചതച്ചു.
ക�ൊടുങ്ങല്ലൂർ ക�ോവിലകത്തെ മിടുക്കൻ തമ്പുരാൻ,
തമ്പുരാട്ടിമാരായ രമ, ഇന്ദിര, ക�ൊച്ചി രാജകുടുംബത്തിലെ
രാമവർമ കുട്ടപ്പൻ തമ്പുരാൻ, കേരള വർമ തമ്പുരാൻ
എന്നിവർ സമരത്തിൽ പങ്കെടുത്തു. അവർക്കും പ�ോലീസ്
മർദ്ദനം ഏറ്റു. ചിലരെ തൃപ്പൂണിത്തുറയിൽ വീട്ടു തടങ്കലിലാക്കി.

Information Public Relations

പാലിയത്തച്ചൻ ച�ോവനച്ചനായി Information Public Relations

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ
പിന്നാക്കക്കാർക്ക് പ്രവേശനത്തിനായി
നടന്ന സമരത്തെ അനുകൂലിച്ച ചില

പാലിയത്തച്ചൻമാരെ ച�ോവൻ അച്ചൻ എന്ന്
യാഥാസ്ഥിതികർ പരിഹസിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമരം എ. കെ.
ഗ�ോപാലനായിരുന്നു ഉദ്ഘാടനം ചെയ്തത്.

1948 മാർച്ച് 12ന് അവർണർക്കൊപ്പം
ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് എ. കെ. ജി
പ്രഖ്യാപിച്ചു. തുടർന്ന് മാർച്ച് ആറിന് ക�ോഴിക്കോടു

വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
സമരസ്ഥലത്ത് എ.കെ. ജി പ്രവേശിക്കുന്നത്
നിര�ോധിച്ചു. ഐ. ജി വേലായുധൻ സമരത്തിന്റെ

രക്തസാക്ഷിയാണ്.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

54























സത്യഗ്രഹികൾക്ക് ഭക്ഷണം Information Public Relations
വിളമ്പാൻ അകാലിദൾ

വൈക്കം സത്യഗ്രഹ വേളയിൽ പഞ്ചാബിൽ നിന്ന് അകാലികളെത്തി.
അവർ സത്യഗ്രഹികൾക്കായി സൗജന്യ ഭ�ോജനാലയം തുറന്നു.
ലാൽസിംഗിന്റെ നേതൃത്വത്തിലാണ് അവർ എത്തിയത്. അകാലി
ഗുരുദ്വാർ പ്രബന്ധിന്റെ സഹായം ലഭ്യമാക്കിയത് സർദാർ
പണിക്കരാണ്. ലാൽസിംഗിന�ൊപ്പം 15 പേർ വന്നു. പിന്നീട്
ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ഇവർ മടങ്ങി.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

66

സമരച്ചൂടിലേക്ക് Information Public Relations
രാമസ്വാമി നായ്ക്കർ

ഈറ�ോഡ് നിന്ന് രാമസ്വാമി നായ്ക്കർ ഭാര്യ
നാഗമ്മയ�ോട�ൊപ്പം

വൈക്കം സത്യഗ്രഹത്തിന് പിന്തുണ അറിയിച്ച്
എത്തി. വൈക്കത്തെ സത്യഗ്രഹികളെ

അഭിസംബ�ോധന ചെയ്ത അദ്ദേഹത്തെ
പ�ോലീസ് അറസ്റ്റ് ചെയ്തു.
.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

67

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം പൂജപ്പുര ജയിലിൽ ആദ്യമായി

68 രാഷ്ട്രീയ തടവുകാർ


വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് പൂജപ്പുര

ജയിലിൽ ആദ്യമായി രാഷ്ട്രീയ തടവുകാർ എത്തുന്നത്. ടി.കെ.
മാധവന് ആറ് മാസം വെറും തടവായിരുന്നു ശിക്ഷ. കെ. പി.
കേശവമേന�ോൻ, മാധവൻ ഗ�ോവിന്ദൻ, എ. ബാഹുലേയൻ,
ചാത്തൻ കുഞ്ഞപ്പി എന്നിവരെയും ആറു മാസം വെറും തടവിന്
ശിക്ഷിച്ചു. എ.കെ. പിള്ള, നാരായണ മേന�ോൻ, കെ. കേളപ്പൻ
നായർ എന്നിവർക്ക് നാലു മാസം വെറും തടവായിരുന്നു ശിക്ഷ.

ഉണ്ണിക�ൊച്ചുപിള്ള, നാരായണൻ നായർ രാമൻ നായർ,
കുട്ടി മാധവൻ, പാപ്പി വാസു, സെബാസ്റ്റിയൻ, ഗ�ോവിന്ദൻ
ഗ�ോപാലകൃഷ്ണൻ നായർ, ജ�ോർജ് ജ�ോസഫ്, കുഞ്ഞൻ കേശവൻ,
കുട്ടൻ കേശവൻ, കെ. എൻ. നാരായണൻ നായർ എന്നിവരെ
ആറു മാസം വെറും തടവിന് ശിക്ഷിച്ചു. ടി. ആർ. കൃഷ്ണസ്വാമി
അയ്യരെ രണ്ടു മാസം വെറും തടവിനും അയ്യാമുത്തു ഗൗണ്ടറെയും

അബ്ദുൾ റഹീമിനെയും ഒരു മാസം കഠിന തടവിനും
ശിക്ഷിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. കുരുവിള മാത്യുവിന്

മൂന്നു മാസം വെറും തടവായിരുന്നു ശിക്ഷ. ചിറ്റേടത്ത്
ശങ്കുപിള്ളയ്ക്ക് ഒരു മാസം കഠിന തടവ്. ഇ. വി. രാമസ്വാമി

നായ്ക്കരെ ഒരു മാസം വെറും തടവിന്‌
ശിക്ഷിച്ചു. എസ്. ചക്രവർത്തി അയ്യങ്കാർക്ക് ഒരു മാസം വെറും

തടവും 50 രൂപ പിഴയുമായിരുന്നു ശിക്ഷ.

Information Public Relations

വൈക്കം Information Public Relations
സത്യഗ്രഹത്തിൽ

പങ്കെടുത്ത്
ജയിലിലായവർക്ക്‌

മംഗളപത്രം

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

69

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം സത്യഗ്രഹികൾ
വെള്ളത്തിൽ;
70
പ�ോലീസ് വള്ളത്തിൽ

1924 ലെ വെള്ളപ്പൊക്ക
കാലത്തും വൈക്കം സത്യഗ്രഹം തുടർന്നതായി
ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. വെള്ളത്തിൽ
നിന്നായിരുന്നു സത്യഗ്രഹം. പ�ോലീസ് വഞ്ചിയിൽ

കാവൽ നിന്നു. അന്ന്‌
നൂൽനൂൽപും ഹിന്ദി പഠനവും നടന്നിരുന്നു.

Information Public Relations

















എം.ആർ.ബി Information Public Relations
ഉമാദേവിയെ വേളി കഴിച്ചു


വി. ടി. ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ 1934
സെപ്തംബർ 13ന് അദ്ദേഹത്തിന്റെ വീടായ
രസികസദനത്തിൽ നമ്പൂതിരി സമുദായത്തിലെ
ആദ്യത്തെ വിധവാ വിവാഹം നടന്നു. വി. ടിയുടെ
ഭാര്യാ സഹ�ോദരിയും വിധവയും ആയ ഉമാദേവി
അന്തർജനത്തെ എം. ആർ. ബി എന്ന്‌

പേരെടുത്ത എഴുത്തുകാരനായ മുല്ലമംഗലത്ത് രാമൻ
ഭട്ടതിരി വിവാഹം ചെയ്തു. എം. സി. ജ�ോസഫ്,

മന്നം, ഇ. എം. എസ്, ച�ൊവ്വര പരമേശ്വരൻ, കെ.
എ. ദാമ�ോദര മേന�ോൻ തുടങ്ങി നിരവധി പ്രമുഖർ

സന്നിഹിതരായിരുന്നു.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

79

























ക്ഷേത്രപ്രവേശന Information Public Relations
വിളംബര സ്തൂപം

ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട്
സ്ഥാപിക്കപ്പെട്ട ശിൽപം തിരുവനന്തപുരം ജില്ലയിലുണ്ട്.

തെക്കേ ക�ോട്ടയിൽ ശ്രീ ചിത്തിര തിരുനാളിന്റെ
പ്രതിമയ്ക്ക് താഴെയാണ് ഒരെണ്ണം. റ�ോയി
ചൗധരിയാണ് ഇത് തയ്യാറാക്കിയത്.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

92
















Click to View FlipBook Version